Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാതമംഗലം കണ്ടോന്താറിൽ കാട്ടുപന്നിയുടെ ആക്രമണം; സൂപ്പർമാർക്കറ്റിൽ ഓടിക്കയറി സാധനങ്ങൾ നശിപ്പിച്ചു; പന്നിയെ ഓടിക്കാൻ ശ്രമിക്കുന്നതിനടെ 2 ജീവനക്കാർക്ക് പരിക്ക്

മാതമംഗലം കണ്ടോന്താറിൽ കാട്ടുപന്നിയുടെ ആക്രമണം; സൂപ്പർമാർക്കറ്റിൽ ഓടിക്കയറി സാധനങ്ങൾ നശിപ്പിച്ചു; പന്നിയെ ഓടിക്കാൻ ശ്രമിക്കുന്നതിനടെ 2 ജീവനക്കാർക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ ജില്ലയിൽ മാതമംഗലം കണ്ടോന്താറിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.വ്യാപാരസ്ഥാപനത്തിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി നാശനഷ്ടമുണ്ടാക്കി. ഇന്ന് രാവിലെയാണ് കാട്ടുപന്നി ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ടൗണിലെ സൂപ്പർമാർക്കറ്റിലേക്കാണ് കാട്ടുപന്നി അപ്രതീക്ഷിതമായി എത്തിയത്.

കാട്ടുപന്നിയെ തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു.പരിക്ക് ഗുരുതരമല്ല. സൂപ്പർമാർക്കറ്റിലെ നിരവധി സാധനങ്ങൾ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.കണ്ണൂർ നഗരത്തിലെ ചില സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രണം ഉണ്ടായിരുന്നു. ഒരു ബൈക്ക് യാത്രികന് കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

ഇത്തരം സമാനമായ സംഭവങ്ങൾ പല ജനവാസ മേഖലകളിലും ഇവിടെ ആവർത്തിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP