Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഖിലിനെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ; ഖത്തറിൽ ഒരുമിച്ച് കഴിഞ്ഞപ്പോൾ വളരെ മാന്യൻ; നാട്ടിലെത്തിയപ്പോൾ സ്വഭാവം മാറി; മയക്കുമരുന്ന് ബലമായി നൽകി പീഡിപ്പിച്ചു; ആ ഷോക്കിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്; എത്രയും വേഗം നാട്ടിലെത്തിക്കണം; കൂരാച്ചുണ്ടിലെ ആൺസുഹൃത്തിന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് റഷ്യൻ യുവതി

ആഖിലിനെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ; ഖത്തറിൽ ഒരുമിച്ച് കഴിഞ്ഞപ്പോൾ വളരെ മാന്യൻ; നാട്ടിലെത്തിയപ്പോൾ സ്വഭാവം മാറി; മയക്കുമരുന്ന് ബലമായി നൽകി പീഡിപ്പിച്ചു; ആ ഷോക്കിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്; എത്രയും വേഗം നാട്ടിലെത്തിക്കണം; കൂരാച്ചുണ്ടിലെ ആൺസുഹൃത്തിന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് റഷ്യൻ യുവതി

ജംഷാദ് മലപ്പുറം

മലപ്പുറം: കൂരാച്ചുണ്ടിൽ ആൺസുഹൃത്തായ ആഖിലിന്റെ അക്രമത്തിനിരയായ ചികിത്സയിൽ കഴിയുന്ന റഷ്യൻ യുവതി മഞ്ചേരിക്കാരിയായ ദ്വിഭാഷിക്കുമുന്നിൽ മൊഴി നൽകിയത് പൊട്ടിക്കരഞ്ഞുകൊണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് യുവതി ചികിത്സയിൽ കഴിയുന്നത്.തന്നെ എത്രയും വേഗം സ്വദേശമായ റഷ്യയിൽ എത്തിക്കണമെന്നാണ് ആദ്യം തന്നെ 28കാരിയായ യുവതി പറഞ്ഞത്. പൊലീസിന് റഷ്യൻഭാഷ അറിയാത്തതിനാൽ മഞ്ചേരിയിൽനിന്നും എത്തിച്ച റഷ്യൻഭാഷ അറിയുന്ന യുവതിയുടെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുത്തത്.

ആൺസുഹൃത്തായ ആഖിൽ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ലഹരി ബലമായി നൽകിയും പീഡിപ്പിച്ചു. ഈ ഷോക്കിൽ നിന്നും മുക്തി നേടാനാകാതെ കൈഞെരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചതായും യുവതി മൊഴി നൽകി. കൂരാച്ചുണ്ടിലെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് റഷ്യൻ യുവതി പൊട്ടിക്കരഞ്ഞു. യുവാവിനെതിരായ വ്യക്തമായ കാരണങ്ങൾ സഹിതമാണു യുവതി മൊഴി നൽകിയത്. നിലവിൽ കസ്റ്റഡിയിലുള്ള പ്രതി ആഖിലിന്റെ അറസ്റ്റ് ഇന്നു തന്നെ രേഖപ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു.

ആഖിലിനെ സ്വന്തം വീട്ടിൽവെച്ചുതന്നെയാണു ഇന്നു പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഒളിവിലാണെന്ന വിവരമാണു ആദ്യമുണ്ടായിരുന്നതെങ്കിലും ഇയാൾ പിന്നീട് വീട്ടിലെത്തിയതായി നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതോടെ വീടു വളഞ്ഞാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. റഷ്യൻ യുവതിയുടെ മൊഴി പ്രകാരം ഇവർക്കു നാട്ടിലേക്കുപോകാനുള്ള നിയമപ്രകാരമുള്ള സഹായങ്ങൾ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

റഷ്യയിലുള്ള യുവതി ആഖിലുമായി പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു. പിന്നീട് ആഖിലിന്റെ നിർദ്ദേശപ്രകാരമാണു ഖത്തറിലേക്കുവന്നത്. ആഖിൽ ഖത്തറിലായപ്പോഴാണു ഇരുവരും പരിചയം തുടങ്ങിയത്. ഖത്തറിൽ കുറച്ചുനാൾ ഒരുമിച്ചായിരുന്നു. ഈസമയത്തെല്ലാം മാന്യമായ രീതിയിലുള്ള ഇടപെടലുകളായിരുന്നു. പിന്നീട് നാട്ടിലെത്തിയപ്പോഴാണു ആഖിലിന്റെ സ്വഭാവം മാറിയത്. മയക്കുമരുന്ന് കഴിച്ചാണു തന്നെ ഉപദ്രവിച്ചിരുന്നതെന്നാണു യുവതിയുടെ വെളിപ്പെടുത്തൽ.

സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂരാച്ചുണ്ടിന് സമീപത്തെ കാളങ്ങാലിയിൽ ഉണ്ടായ സംഭവം ബുധനാഴ്ച ഉച്ചയോടെയാണ് പുറംലോകം അറിയുന്നത്. ആഖിലും യുവതിയും തമ്മിൽ പ്രശ്നമുള്ളതായും യുവതിയെ പരുക്കേറ്റ നിലയിലാണെന്നും നാട്ടുകാർ നൽകിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാണ് റഷ്യൻ യുവതിയെ ആദ്യം കൂരാച്ചുണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.

യുവതി വീടിന്റെ പിറകുവശത്തൂകൂടി ടെറസിൽ നിന്ന് ചാടിയതാണെന്നാണ് നാട്ടുകാരിൽ നിന്ന് പൊലീസിന് ലഭിച്ച വിവരം. എന്നാൽ, കൈയിലുണ്ടായ മുറിവ് യുവതി ആത്മഹത്യക്കു ശ്രമിച്ചതിന്റെ ഭാഗമായുണ്ടായതാണെന്നാണ് നിഗമനം. ശരീരത്തിലേറ്റ മുറിവ് യുവാവ് കടിച്ചതാണെന്നും പി.എച്ച്.സിയിൽ പരിശോധിച്ച ഡോക്്ടറോടു യുവതി മൊഴി നൽകിയിരുന്നു. റഷ്യൻ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. തുടർന്നാണു മഞ്ചേരിയിൽനിന്നും റഷ്യൻഭാഷ പഠിച്ച യുവതിയെ പൊലീസ് കണ്ടെത്തി എത്തിച്ചത്.

കഴിഞ്ഞ മാസമാണ് കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശിയായ യുവാവിനൊപ്പം യുവതി ഖത്തറിൽ നിന്നെത്തിയത്. ആദ്യം മറ്റിടങ്ങളിലായിരുന്നു താമസം. തിങ്കളാഴ്ച രാത്രി യാത്രയ്ക്കിടെ കൈതക്കലിൽ കാറിൽവെച്ചും ഇരുവരും പ്രശ്നങ്ങളുണ്ടായിരുന്നു. കാർ നിർത്തിയപ്പോൾ യുവതി നിലവിളിയോടെ പുറത്തേക്ക് ചാടിയിറങ്ങുന്നതുകണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചിരുന്നു

പൊലീസെത്തി ഇരുവരോടും കാറുമായി സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും കാറിൽ കയറി കോഴിക്കോട്ടുഭാഗത്തേക്ക് ഓടിച്ചുപോകുകയായിരുന്നു. നേരത്തേ യുവതി വീട്ടിലെത്തിയതിനുശേഷം പ്രശ്നങ്ങളുണ്ടായപ്പോൾ യുവാവിന്റെ മാതാപിതാക്കളും പൊലീസ് സ്റ്റേഷനിൽ പരാതിയുമായി സമീപിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ മറ്റൊരിടത്തേക്ക് താത്കാലികമായി താമസം മാറ്റുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP