Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആ മണ്ടത്തരങ്ങളും കോപ്പിയടിച്ചത്....! വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും യുവജന കമ്മീഷൻ അധ്യക്ഷയുടെ പോസ്റ്റിലേക്ക് എത്തിയത് സുജിത് ത്രിപുര എന്ന പേജിൽ നിന്നും; മാർച്ച് 13ലെ പോസ്റ്റ് അടുത്ത ദിവസം ചിന്തയുടെ പേജിൽ; 'കീരവാണി' പോസ്റ്റിലും മോഷണം

ആ മണ്ടത്തരങ്ങളും കോപ്പിയടിച്ചത്....! വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും യുവജന കമ്മീഷൻ അധ്യക്ഷയുടെ പോസ്റ്റിലേക്ക് എത്തിയത് സുജിത് ത്രിപുര എന്ന പേജിൽ നിന്നും; മാർച്ച് 13ലെ പോസ്റ്റ് അടുത്ത ദിവസം ചിന്തയുടെ പേജിൽ; 'കീരവാണി' പോസ്റ്റിലും മോഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആർആർആർ ചിത്രത്തിന്റെ ഓസ്‌കാർ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ ട്രോളുകൾ നിറഞ്ഞതോടെ പോസ്റ്റ് പിൻവലിച്ച് യുവജന കമ്മീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോം തലയൂരിയിരുന്നു. പോസ്റ്റിലെ വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും ചൂണ്ടിക്കാട്ടിയായിരുന്നു ട്രോളുകൾ. അതിനിടെ ഈ പോസ്റ്റും ചിന്തയുടെ സ്വന്തമായിരുന്നില്ല. മറ്റൊരിടത്തു നിന്നും കോപ്പി ചെയ്തിട്ട പോസ്റ്റാണ് വിനയായത്.

പോസ്റ്റ് ട്രോളുകളിലൂടെ വൈറലായതിന് പിന്നാലെയാണ് പോസ്റ്റ് അപ്രത്യക്ഷമായത്. ആർആർആർ ചിത്രത്തിലെ 'നട്ടു നട്ടു' ഗാനത്തിന് ഓസ്‌കാർ ലഭിച്ചതിന് സംഗീത സംവിധായകൻ എംഎം കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു ഡോ. ചിന്താ ജെറോമിന്റെ പോസ്റ്റ്. 'ആർ.ആർ.ആർ സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് ഒരു ഗാനരചയിതാവ്, സംഗീതം നൽകിയ എംഎം കീരവാണിക്ക് ഓസ്‌കാർ അവാർഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമ സാഹിത്യ മേഖലയ്ക്ക് ഒരു അന്താരാഷ്ട്ര അംഗീകാരമാണ്. ആദരവ്'' എന്നാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടാലുള്ള ചിന്താ ജെറോമിന്റെ പോസ്റ്റ്.

കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ആളാണ് ചിന്താ ജെറോം. ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തരബിരുദവും ബിഎഡും ചിന്താ ജെറോം നേടിയിട്ടുണ്ട്. ഇതാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് പിന്നിലെ കാരണവും. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ വ്യക്തിക്ക് ഇംഗ്ലീഷ് പരിജ്ഞാനം കുറവാണോയെന്നായിരുന്നു ഉയർന്ന ചോദ്യം. നേരത്തെ ഡോക്ടറേറ്റിലെ വാഴക്കുല വിവാദവുമായിരുന്നു. ഈ സാഹചര്യത്തിൽ ചിന്തയുടെ അഭിനന്ദനം ഏറെ ചർച്ചയാവുകയും ചെയ്തു. അതിന് പിന്നാലെയാണ് പോസ്റ്റിന് പിന്നിലെ വസ്തുത മറുനാടന് പിടികിട്ടുന്നത്.

സുജിത് ത്രിപുര എന്ന മാധ്യമ പ്രവർത്തകന് ഇട്ട പോസ്റ്റാണ് ചിന്തയുടെ പേജിലും വന്നത്. റൈസിങ് ത്രിപുര ടിവി ന്യൂസ് ചാനലിലെ എക്‌സിക്യൂട്ടീവ് എഡിറ്റർ എന്നാണ് സുജിത് സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്നത്. ബ്ലോഗറും അവതാരകനും കൂടിയാണ്. മാർച്ച് 13ന് സുജിത്ത് ഇട്ട പോസ്റ്റിലെ വാചകങ്ങളാണ് അതേ പടി ചിന്തയുടെ പേജിലുമുള്ളത്. ഒരേ വ്യാകര പ്രശ്‌നങ്ങൾ രണ്ടിലുമുണ്ട്. അതുകൊണ്ട് തന്നെ സുജിത് ത്രിപുരയുടെ പോസ്റ്റ് കോപ്പി അടിച്ചതാണ് ചിന്ത എന്നാണ് വ്യക്തമാകുന്നത്. മാർച്ച് 14നാണ് ചിന്തയുടെ പോസ്റ്റ്. ഇതിൽ നിന്നാണ് കോപ്പിയടി വ്യക്തമാകുന്നത്.

സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ചിന്ത കൊല്ലം കർമ്മല റാണി ട്രെയിനിങ് കോളേജിൽ നിന്നും ബി.എഡ് നേടി. 2021-ൽ കേരള സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ അവർ ചുംബനം സമരം ഇടതുപക്ഷം, അതിശയപ്പത്ത്, ചങ്കിലെ ചൈന തുടങ്ങിയ പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സർവ്വകലാശാല പ്രൊ. വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാറിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. 'നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തിലാണ് ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.

ഇംഗ്ലീഷിൽ തയാറാക്കിയ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. 'ചങ്ങമ്പുഴ'യുടെ വിഖ്യാതമായ കവിത 'വാഴക്കുല' എഴുതിയത് 'വൈലോപ്പിള്ളി'യാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കോപ്പിയടി വിവാദവും ഉയർന്നിരുന്നു. ബോധി കോമൺസ് എന്ന വെബ്‌സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് ചിന്ത പ്രബന്ധം തയാറാക്കിയതെന്നായിരുന്നു ആക്ഷേപം. ഇതിന് പിന്നാലെയാണ് ആർ ആർ ആർ വിവാദവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP