Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുരുംബക്കാവിൽ ഇന്ന് അശ്വതി കാവുതീണ്ടൽ; തൃച്ചന്ദനച്ചാർത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി

കുരുംബക്കാവിൽ ഇന്ന് അശ്വതി കാവുതീണ്ടൽ; തൃച്ചന്ദനച്ചാർത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി

സ്വന്തം ലേഖകൻ

കൊടുങ്ങല്ലൂർ: രേവതിവിളക്കിന്റെ ധന്യതയിൽ കുരുംബക്കാവിൽ ഇന്ന് അശ്വതി കാവുതീണ്ടലും തൃച്ചന്ദനച്ചാർത്ത് പൂജയും. വെള്ളിയാഴ്ച പുലർച്ചെ മുതൽ തൃച്ചന്ദനച്ചാർത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി. വലിയ തമ്പുരാൻ കുഞ്ഞുണ്ണി കിഴക്കേ നടയിലെ ബലിക്കൽപ്പുരയിൽ എത്തും. പാലയ്ക്കൽ വേലൻ ദേവീദാസനും പടിഞ്ഞാറേ നടയിലെത്തി പീഠമിട്ട് ഇരിക്കും. ഉച്ചയ്ക്ക് പൂജകൾ പൂർത്തിയാക്കി വടക്കേനട അടയ്ക്കും. തൃച്ചന്ദനച്ചാർത്ത് പൂജക്ക് നിയോഗമുള്ള കുന്നത്തുമഠത്തിൽ പരമേശ്വരനുണ്ണി അടികൾ, മഠത്തിൽ മഠം രവീന്ദ്രനാഥനടികൾ എന്നിവർ ശ്രീകോവിലിൽ പ്രവേശിക്കും.

മഞ്ഞൾപ്പൊടിയിൽ കരിക്കിൻവെള്ളം ചേർത്ത് തൃച്ചന്ദനമായി വിഗ്രഹത്തിൽ ആറാടും. പൂജ കഴിഞ്ഞ് അടികൾമാർ പുറത്തിറങ്ങുന്നതോടെ വലിയ തമ്പുരാൻ നിലപാടുതറയിൽ എഴുന്നള്ളും. തുടർന്ന് കാവ് തീണ്ടുവാൻ അനുമതി നൽകുന്നതിന്റെ അടയാളമായി കോയ്മ ചെമ്പട്ടുകുട ഉയർത്തിക്കാണിക്കും. ഇതോടെ അവകാശത്തറകളിൽ തമ്പടിച്ചിട്ടുള്ള കോമരങ്ങളും ഭരണി ഭക്തന്മാരും അശ്വതി കാവുതീണ്ടും. ശനിയാഴ്ചയാണ് ഭരണി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP