Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈശ്വരി മോഷണം തുടങ്ങിയത് 2019 മുതൽ; ഐശ്വര്യയുടെ ആഭരണങ്ങൾ വിറ്റുകിട്ടിയ പണം കൊണ്ട് ചെന്നൈയിൽ വീടുവാങ്ങി; ഈശ്വരി മോഷണം നടത്തിയത് ഡ്രൈവറുടെ സഹായത്തോടെ; ഐശ്വര്യ മോഷണ വിവരം അറിയുന്നത് ലോക്കർ തുറന്നപ്പോൾ

ഈശ്വരി മോഷണം തുടങ്ങിയത് 2019 മുതൽ; ഐശ്വര്യയുടെ ആഭരണങ്ങൾ വിറ്റുകിട്ടിയ പണം കൊണ്ട് ചെന്നൈയിൽ വീടുവാങ്ങി; ഈശ്വരി മോഷണം നടത്തിയത് ഡ്രൈവറുടെ സഹായത്തോടെ; ഐശ്വര്യ മോഷണ വിവരം അറിയുന്നത് ലോക്കർ തുറന്നപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ശ്വര്യ രജനികാന്തിന്റെ വീട്ടിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയും ഡ്രൈവറും അറസ്റ്റിൽ. വീട്ടുജോലിക്കാരിയായ ഈശ്വരി (40) ഡ്രൈവറുടെ സഹായത്തോടെയാണ് മോഷണം നടത്തിയത്. നാലു വർഷം മുൻപ് പലപ്പോഴായി നടന്ന മോഷണ വിവരം ഐശ്വര്യ അറിയുന്നതാകട്ടെ കഴിഞ്ഞ ദിവസം തന്റെ ലോക്കർ തുറക്കുമ്പോൾ മാത്രം. ഇതോടെ ഐശ്വര്യ പൊലീസിൽ പരാതി നൽകിയതോടെയാണ് വേലക്കാരിയും ഡ്രൈവറും അറസ്റ്റിലായത്.

ഈശ്വരിയുടേയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളിൽ പലപ്പോഴായി നടന്ന വൻ തുകകളുടെ ഇടപാടുകളാണ് അന്വേഷണം ഇവരിലേക്കെത്തിച്ചത്. ഐശ്വര്യയുടെ ആഭരണങ്ങൾ വിറ്റുകിട്ടിയ പണം കൊണ്ട് ഇവർ ചെന്നൈയിൽ വീടുവാങ്ങിയതായും പൊലീസ് കണ്ടെത്തി. കഴിഞ്ഞ 18 വർഷമായി ഐശ്വര്യയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ഈശ്വരി ഡ്രൈവർ വെങ്കിടേശന്റെ സഹായത്തോടെ ലോക്കറിൽനിന്ന് ആഭരണങ്ങൾ മോഷ്ടിച്ചെന്നു പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

വർഷങ്ങളായി തന്റെ വീട്ടിൽ ജോലി ചയ്തിരുന്നതിനാൽ ഇവർ ഇങ്ങനെ ഒരു മോഷണം നടത്തുമെന്ന് ഐശ്വര്യ കരുതിയിരുന്നില്ല. ചെന്നൈ പോയസ് ഗാർഡനിലുള്ള ഐശ്വര്യയുടെ വസതിയിൽ നിന്നാണ് ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്. 100 പവൻ സ്വർണാഭരണങ്ങൾ, 30 ഗ്രാം വജ്രാഭരണങ്ങൾ, 4 കിലോ വെള്ളി, വസ്തുക്കളുടെ രേഖ എന്നിവയാണ് കളവു പോയിരിക്കുന്നതെന്നാണ് പൊലീസ് റിപ്പോർട്ട്. 2019 മുതൽ ഈശ്വരി മോഷണം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.

സഹോദരി സൗന്ദര്യയുടെ വിവാഹത്തിനാണ് ഐശ്വര്യ അവസാനമായി ആഭരണങ്ങൾ അണിഞ്ഞത്. തുടർന്ന് അവ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതിനുശേഷം മൂന്ന് തവണ ലോക്കർ പല സ്ഥലങ്ങളിലേക്കും മാറ്റിയിരുന്നു. ലോക്കറിന്റെ താക്കോൽ തന്റെ അലമാരയിലാണ് ഐശ്വര്യ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 10 ന് ലോക്കർ തുറന്നപ്പോൾ, 18 വർഷമായി വാങ്ങി സൂക്ഷിച്ച ആഭരണങ്ങളിൽ ചിലത് നഷ്ടപ്പെട്ടതായി കണ്ടെത്തി.

ഡയമണ്ട് സെറ്റുകൾ, പരമ്പരാഗത സ്വർണാഭരണങ്ങൾ, നവരത്നം സെറ്റുകൾ, വളകൾ, 3.60 ലക്ഷം രൂപ വിലമതിക്കുന്ന 60 പവൻ സ്വർണം എന്നിവ മോഷണം പോയെന്നാണ് ഐശ്വര്യ പരാതി നൽകിയത്. വീട്ടുജോലിക്കാരായ ഈശ്വരി, ലക്ഷ്മി എന്നിവരെയും ഡ്രൈവർ വെങ്കിടിനെയും സംശയമുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP