Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മികച്ച പൊതുപ്രവർത്തകനുള്ള സി. എച്ച് ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക പുരസ്‌കാരം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയ്ക്ക്; പുരസ്‌കാര വിതരണം 25 ന് സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും

മികച്ച പൊതുപ്രവർത്തകനുള്ള  സി. എച്ച് ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക പുരസ്‌കാരം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയ്ക്ക്; പുരസ്‌കാര വിതരണം 25 ന് സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർതാലുക്ക് ലൈബ്രറി കൗൺസിൽ നൽകുന്ന സിഎച്ച് ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക രണ്ടാമത് പുരസ്‌കാരം ഈ വർഷം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎക്ക് നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ലൈബ്രറി കൗൺസിൽ ജില്ലാ ഭാരവാഹി. ചിറക്കൽ ഗാന്ധിജി റൂറൽ ലൈബ്രറിയുടെ ദീർഘകാല സെക്രട്ടറി, അദ്ധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവ് എന്നിങ്ങനെ പ്രവർത്തിച്ചിരുന്ന സിഎച്ച് ബാലകൃഷ്ണൻ മാസ്റ്ററുടെ സ്മരണയക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് സമർപ്പിക്കുക.

അമ്പത് വർഷകാലത്തോളം ജന പ്രതിനിധി, രാഷ്ട്രീയ പ്രവർത്തകൻ, ഗാന്ധിയൻ, സഹകാരി എന്നീ നിലകളിൽ തന്റെ ജീവിതം പൂർണമായും പൊതു പ്രവർത്തനത്തിന് വേണ്ടി നീക്കിവെച്ച വ്യക്തി എന്ന നിലയിലാണ് പുരസ്‌കാര നിർണയ കമ്മിറ്റി രാമചന്ദ്രൻ കടന്നപ്പള്ളിയെ തെരഞ്ഞെടുത്തത്.25ന് ശനിയാഴ്ച പകൽ 2.30ന് സി കണ്ണൻ മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എഎൻ ഷംസീർ പുരസ്‌കാരം നൽകും. മുൻ എംഎൽഎ എം വി ജയരാജൻ ഉപഹാര സമർപ്പണം നടത്തും.

ലൈബ്രറി കൗൺസിൽ താലുക്ക് സമ്മേളനം രാവിലെ പത്തിന് ആരംഭിക്കും. സാംസ്‌കാരിക സമ്മേളനം ഫോക് ലോർ അക്കാദമി ചെയർമാൻ എവി അജയകുമാർ ഉദ്ഘാടനം ചെയ്യും. ശനി, ഞായർ ദിവസങ്ങളിൽ വിവിധ സെഷനുകളുടെ അവതരണം നടക്കും. ഞായറാഴ്ച 3 മണിക്ക് കെ ഇ എൻ കുഞ്ഞഹമ്മദ് അവതരണം നടത്തും. വിവിധ മേഖലകളിലെ പുരസ്‌കാരം നേടിയ ടികെഡി മുഴപ്പിലങ്ങാട്, ബിനോയ് മാത്യു എന്നിവരെ ആദരിക്കും.

വാർത്താ സമ്മേളനത്തിൽ പുരസ്‌കാര നിർണയ സമിതി ചെയർമാൻ ബാലകൃഷ്ണൻ കൊയ്യാൽ, അംഗം പി കെ ബൈജു, താലുക്ക് പ്രസിഡന്റ് ഇ ചന്ദ്രൻ, വൈസ് പ്രസിഡന്റ് വികെ ഗിരിജൻ സെക്രട്ടറി എം ബാലൻ, എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP