Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരണപ്പെട്ടു; മരിച്ചത് കുവേരി സ്വദേശി

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരണപ്പെട്ടു; മരിച്ചത് കുവേരി സ്വദേശി

മറുനാടൻ മലയാളി ബ്യൂറോ

തളിപറമ്പ: ദേശീയ പാതയിൽ കീച്ചേരി കുന്നിന് സമീപം ബസും മാരുതി ഈക്കോയും കൂട്ടിയിച്ച് ചികിൽസയിലായിരുന്ന കൂവേരി മുച്ചിലോട്ട് ക്ഷേത്രത്തിന് സമീപത്തെ എ.കൃഷ്ണൻ (62)മരണമടഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാവിലെഎട്ടരയോടെയായിരുന്നു അപകടം നടന്നത്. ഉടൻ കൃഷ്ണനെ ഉൾപ്പെടെയുള്ള യാത്രക്കാരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിൽസ നൽകിയെങ്കിലും കൃഷ്ണന്റെ നിലയിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.

അബോധാവസ്ഥയിൽ കഴിഞ്ഞ ദിവസം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച കൃഷ്ണൻ വ്യാഴാഴ്‌ച്ച ഉച്ചക്ക് മരണപ്പെടുകയായിരുന്നു.അപകടത്തിൽ ഇയാളുടെ മകൻ രതീഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു രതീഷ് കണ്ണൂർ എ.കെ.ജി.
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

നാരായണിയാണ് മരണപ്പെട്ട കൃഷ്ണന്റെ ഭാര്യ. പ്രീയേഷ് , പ്രതീഷ് . എന്നിവർ മറ്റ് മക്കളാണ്. നാളെ (വെള്ളി) ഉച്ചക്ക് 12.30ന് വീട്ടിൽ എത്തിക്കുന്ന ഭൗതികശരീരം മൂന്ന് മണിക്ക് സംസ്‌ക്കരിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP