Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാലു സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി

നാലു സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിൽ പുതിയ സംസ്ഥാന അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം. നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജസ്ഥാനിലും, ഡൽഹി, ഒഡീഷ, ബിഹാർ സംസ്ഥാനങ്ങളിലാണ് പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്.

രാജസ്ഥാനിൽ സിപി ജോഷിയാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. ഡൽഹിയിൽ വീരേന്ദ്ര സച്ച്ദേവ, ഒഡീഷയിൽ മന്മോഹൻ സമൽ, ബിഹാറിൽ സമ്രാട്ട് ചൗധരി എന്നിവരാണ് പുതിയ അധ്യക്ഷന്മാർ. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയാണ് പുതിയ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്.

ഒഡീഷയിൽ നിലവിലെ പ്രസിഡന്റ് സമീർ മൊഹന്തിയെ മാറ്റിയാണ് മുതിർന്ന നേതാവായ മന്മോഹൻ സമലിനെ പ്രസിഡന്റാക്കിയത്. രാജസ്ഥാനിൽ സംസ്ഥാന അധ്യക്ഷനായ സിപി ജോഷി നിലവിൽ ചിറ്റോർഗഡിൽ നിന്നുള്ള ലോക്സഭാംഗമാണ്. ഡൽഹി ബിജെപി വർക്കിങ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു വീരേന്ദ്ര സച്ച്ദേവ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP