Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യ സന്ദർശിക്കാൻ സൗദി ഹജ്ജ്-ഉംറ മന്ത്രിയെ ക്ഷണിച്ച് വിദേശകാര്യ സെക്രട്ടറി

ഇന്ത്യ സന്ദർശിക്കാൻ സൗദി ഹജ്ജ്-ഉംറ മന്ത്രിയെ ക്ഷണിച്ച് വിദേശകാര്യ സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: ഇന്ത്യ സന്ദർശിക്കാൻ സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീയെ ക്ഷണിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി. ഡോ. ഔസാഫ് സൗദിന്റെ സൗദി സന്ദർശന വേളയിലാണ് ഹജ്ജ് മന്ത്രിയെ നേരിൽ കണ്ട് ഇന്ത്യ സന്ദർശിക്കാനുള്ള ന്യൂനപക്ഷകാര്യ മന്ത്രിയുടെ ക്ഷണപ്രതം കൈമാറിയത്. തുടർന്ന് നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയിൽനിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകരുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്തു.

കോൺസുലർ ഡിവിഷൻ-ഇന്ത്യൻ ഓവർസീസ് അഫയേഴ്‌സ് സെക്രട്ടറിയായ ഡോ. ഔസാഫ് സൗദിന്റെ ഔദ്യോഗിക സന്ദർശന പരിപാടി ഇതോടെ പൂർത്തിയായി. കഴിഞ്ഞ ദിവസം റിയാദിലെത്തിയ അദ്ദേഹം ജി.സി.സി സെക്രട്ടറി ജനറൽ ഉൾപ്പടെ ഉന്നതലത്തിൽ നിരവധി വ്യക്തികളും കാര്യാലയങ്ങളുുമായി കൂടിക്കാഴ്ചകളും ചർച്ചായോഗങ്ങളും നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP