Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിലമ്പൂരിൽ പുള്ളിമാനെ കൊന്ന് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

നിലമ്പൂരിൽ പുള്ളിമാനെ കൊന്ന് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ പുള്ളിമാനെ വെടിവെച്ച് കൊന്ന് വിൽപന നടത്താനുള്ള ശ്രമത്തിനിടെ യുവാവ് പിടിയിൽ. കാഞ്ഞിരപുഴ ഡിവിഷനിൽ പ്പെടുന്ന വൈലാശ്ശേരി, കാനക്കുത്ത്, റിസർവ് വനത്തിൽ വച്ചാണ് പുള്ളിമാനെ വെടിവെച്ച് കൊന്നത്. എരുമുണ്ട സ്വദേശി അയൂബാണ് കേസിൽ പിടിയിലായത്. കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു.

ആന്തരികവശിഷ്ടങ്ങൾ നീക്കം ചെയ്ത് വിൽപനയ്ക്കായ് സഞ്ചിയിലാക്കി വനമേഖലയിൽ നിന്നും പുറത്ത് കിടക്കാൻ ശ്രമിക്കവെയാണ് വനപാലകരുടെ പിടിയിലായത്. വേട്ടയാടാൻ ഉപയോഗിച്ചിരുന്ന നാടൻ തോക്കും, കത്തിയും ഹെഡ് ലൈറ്റും, സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.

ചുങ്കത്ത പഞ്ചായത്തിലെ അയുബ് എന്നയാളാണ് പിടിയിലായത്. കൂടെയുണ്ടായി രുന്ന മുജീബ് എന്നയാൾ ഓടി രക്ഷപ്പെട്ടു. വനപാലകരെക്കണ്ട് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിന്നതിനിടെ ബൈക്ക് മറിഞ്ഞ് അയൂബിന്റെ കയ്യിന് പരുക്കേറ്റിട്ടുണ്ട്. കുറേക്കാലമായി വനപാലകർ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നെലെ രാത്രി ഒന്നരയ്ക്കായിരുന്നു സംഭവം. ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്ന് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP