Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രിയെത്തിയപ്പോൾ കണ്ടതും പരാതി സത്യമെന്ന്! പതിനൊന്ന് മണിയായിട്ടും ഓഫീസിൽ ഒഴിഞ്ഞ കസേരകൾ മാത്രം; ക്ഷൂഭിതനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്; ക്യാഷ് രജിസ്റ്ററിൽ ഉണ്ടായിരുന്നത് ഒരു എൻട്രി മാത്രമാണെന്നും കണ്ടെത്തൽ; ചീഫ് ആർക്കിടെക്ടിന്റെ ഓഫീസിൽ മന്ത്രി കണ്ട കാഴ്‌ച്ചകൾ

മന്ത്രിയെത്തിയപ്പോൾ കണ്ടതും പരാതി സത്യമെന്ന്! പതിനൊന്ന് മണിയായിട്ടും ഓഫീസിൽ ഒഴിഞ്ഞ കസേരകൾ മാത്രം; ക്ഷൂഭിതനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്; ക്യാഷ് രജിസ്റ്ററിൽ ഉണ്ടായിരുന്നത് ഒരു എൻട്രി മാത്രമാണെന്നും കണ്ടെത്തൽ; ചീഫ് ആർക്കിടെക്ടിന്റെ ഓഫീസിൽ മന്ത്രി കണ്ട കാഴ്‌ച്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരാതികൾ ഉയർന്നതിനെ തുടർന്ന് ഓഫീസുകളിൽ വീണ്ടും മിന്നൽ പരിശോധന നടത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്തിന്റെ ചീഫ് ആർകിടെക് വിഭാഗത്തിലാണ് ഇന്ന് മന്ത്രി എത്തിയത്.ഓഫീസ് സമയത്ത് ജീവനക്കാർ ഹാജരാകുന്നില്ലെന്നായിരുന്നു മന്ത്രിക്ക് ലഭിച്ചപരാതി.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ മിന്നൽ സന്ദർശനം.

എന്നാൽ പരാതി ശരിവെക്കുന്ന കാഴ്‌ച്ചകളായിരുന്നു മന്ത്രി ഓഫീസിൽ കണ്ടത്.രാവിലെ പതിനൊന്നോടെയാണ് മന്ത്രി ഓഫീസിൽ എത്തിയത്. ഈ സമയം ജീവനക്കാരിൽ പകുതി പോലും ഓഫീസിൽ എത്തിയിരുന്നില്ല.ആർക്കിടെക്റ്റിന്റെ ഓഫീസും അനുബന്ധ ഓഫീസുകളും നടന്ന പരിശോധിച്ച മന്ത്രി മുഴുവൻ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കി. മൂവ്‌മെന്റ് രജിസ്റ്റർ, കാഷ്വൽ ലീവ് രജിസ്റ്റർ, ക്യാഷ് ഡിക്ലറേഷൻ, സ്റ്റോക്ക് രജിസ്റ്റർ, പഞ്ചിങ് സ്റ്റേറ്റ്‌മെന്റ് തുടങ്ങിയവയാണ് പരിശോധിച്ചത്.ക്യാഷ് രജിസ്റ്ററിൽ ഒരു എൻട്രി മാത്രമാണ് ഉണ്ടായിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.

ജീവനക്കാരിൽ ചിലർ പഞ്ച് ചെയ്ത് പിന്നീട് പുറത്തേക്ക് പോകുന്നു എന്ന് പരാതിയെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാർ വരുന്നതിലും പോകുന്നതിലും കൃത്യതയില്ല. ഇ- ഓഫീസ് ഫയലിങ് കൃത്യമായി നടക്കുന്നില്ല. വകുപ്പിനെ കടലാസുരഹിതമാക്കുക മാത്രമല്ല അഴിമതിക്ക് സാധ്യതയുള്ള കാര്യങ്ങൾ ഇല്ലായ്മ ചെയ്യുകയും ലക്ഷ്യമാണ്.പഞ്ചിങ് സമ്പ്രദായം ഉൾപ്പെടെ പരിഷ്‌കരിച്ച് നടപ്പാക്കുന്നത് നേരത്തെ പല യോഗങ്ങളിലും പറഞ്ഞതാണ്.

ഓഫീസിൽ കാര്യങ്ങളെല്ലാം ശരിയായി നടക്കുന്നുണ്ടെന്നാണ് ജീവനക്കാർ യോഗങ്ങളിൽ പറഞ്ഞതെങ്കിലും നേരിട്ട് പരിശോധിച്ചപ്പോൾ പലതും കുത്തഴിഞ്ഞ രീതിയിലാണെന്ന് കണ്ടെത്തി. ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.ഔദ്യോഗിക കാര്യങ്ങൾക്ക് മറ്റു ജില്ലകളിലേക്ക് പോകുന്ന ജീവനക്കാർ സന്ദർശിച്ച സ്ഥലം, അവിടെ എന്ത് നടപടികളാണ് സ്വീകരിച്ചത്,രണ്ടും മൂന്നും ഘട്ട സന്ദർശനങ്ങൾ ആവശ്യമുണ്ടെങ്കിൽ എന്തിന് എന്നിവ രേഖപ്പെടുത്തിയുള്ള റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

പരിശോധനയിൽ കണ്ടെത്തിയ വീഴ്ചകളിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് ലഭ്യമാക്കണമെന്ന് പൊതുമരാമത്ത് സെക്രട്ടറിയോട് മന്ത്രി നിർദ്ദേശിച്ചു.പഞ്ചിങ് സ്റ്റേറ്റ്‌മെന്റിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇത് അന്വേഷിക്കാൻ പൊതുമരാമത്ത് വിഭാഗം വിജിലൻസ് വിഭാഗത്തെ മന്ത്രി ചുമതലപ്പെടുത്തി.ബയോമെട്രിക് പഞ്ചിങ് സംവിധാനം നേരത്തെ തന്നെ സ്പാർക്കുമായി ബന്ധപ്പെടുത്താൻ തീരുമാനിച്ചിരുന്നതാണെങ്കിലും ചീഫ് ആർക്കിടെ ഓഫീസിൽ ഇത് നടപ്പാക്കാത്തതിനാൽ ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.

ഓഫീസിലെ ആകെ ജീവനക്കാരുടെ എണ്ണം , രേഖാമൂലം അവധിയെടുത്ത ജീവനക്കാരുടെ എണ്ണം, അനധികൃതമായി ലീവെടുത്ത് ജീവനക്കാരുടെ എണ്ണം എന്നിവ പരിശോധിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു ഐ എ എസ്, ചീഫ് എൻജിനീയർമാർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP