Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാട്ടുകാരൊക്കെ പറയുന്നു കുഞ്ഞിന് അച്ഛന്റെ ഛായ തോന്നുന്നുവെന്ന്; മഹാരാഷ്ട്രയിൽ അമ്മ കുഞ്ഞിനെ കഴുത്തറുത്തുകൊന്നു; സത്യം പുറത്ത് വന്നത് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ; സ്ത്രീ പൊലീസിനോട് ആദ്യം പറഞ്ഞത് കുഞ്ഞിനെ അജ്ഞാതയായ സ്ത്രീ കൊലപ്പെടുത്തിയെന്ന്

നാട്ടുകാരൊക്കെ പറയുന്നു കുഞ്ഞിന് അച്ഛന്റെ ഛായ തോന്നുന്നുവെന്ന്; മഹാരാഷ്ട്രയിൽ അമ്മ കുഞ്ഞിനെ കഴുത്തറുത്തുകൊന്നു; സത്യം പുറത്ത് വന്നത് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ; സ്ത്രീ പൊലീസിനോട് ആദ്യം പറഞ്ഞത് കുഞ്ഞിനെ അജ്ഞാതയായ സ്ത്രീ കൊലപ്പെടുത്തിയെന്ന്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ മൂന്നുമാസം പ്രായമായ സ്വന്തം പെൺകുഞ്ഞിനെ കൊന്ന അമ്മ അറസ്റ്റിൽ.കൊലപാതകത്തിലെ കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസും യുവതിയുടെ ബന്ധുക്കളും.ചുറ്റുമുള്ളവരെല്ലാം സ്ഥിരമായി കുഞ്ഞിനെ കാണാൻ അച്ഛന്റെ ഛായ തോന്നുന്നു എന്ന് പറയുന്നതിനാലാണ് താൻ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് അമ്മ പൊലീസിനോട് വ്യക്തമാക്കിയത്.

ഗംഗാപൂർ ശിവാർ പ്രദേശത്തെ താമസക്കാരിയാണ് സ്ത്രീ.തന്റെ കുഞ്ഞിനെ വീട്ടിലെത്തിയ ഒരു അജ്ഞാത കൊലപ്പെടുത്തിയെന്നായിരുന്നു യുവതി ആദ്യം മൊഴി നൽകിയത്.തിങ്കളാഴ്ച വൈകുന്നേരം ഒരു സ്ത്രീ അവരുടെ വീട്ടിൽ കയറി വന്നു.ശേഷം, രാസവസ്തുക്കൾ ഉപയോഗിച്ച് അവർ കുഞ്ഞിനെ അബോധാവസ്ഥയിലാക്കി.പിന്നാലെ മകളുടെ കഴുത്ത് അറുത്തുവെന്നായിരുന്നു യുവതി ആദ്യം പൊലീസിനോട് പറഞ്ഞത്.

എന്നാൽ ആ വാദത്തെ സാധൂകരിക്കുന്ന ഒരു തെളിവും പൊലീസിന് ലഭിച്ചില്ല. സ്ത്രീയുടെയുടെയും ബന്ധുക്കളുടെയും മൊഴിയിലെ വൈരുധ്യവും പൊലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു.തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. മറ്റൊരു സ്ത്രീ സംഭവ സ്ഥലത്ത് എത്തിയതിന് യാതൊരു തെളിവുകളും ഇല്ല എന്ന് പിന്നാലെ കണ്ടെത്തി എന്നും പൊലീസ് പറഞ്ഞു.

പിന്നാലെ, യുവതിയെ കാര്യമായി ചോദ്യം ചെയ്യാൻ തന്നെ പൊലീസ് തീരുമാനിക്കുകയായിരുന്നു.വിശദമായ ചോദ്യം ചെയ്യലിൽ യുവതി താൻ തന്നെയാണ് കുഞ്ഞിനെ കൊന്നത് എന്ന് പൊലീസിനോട് തുറന്ന് സമ്മതിക്കുകയായിരുന്നു.തന്റെ ഭർത്താവിന്റെ വീട്ടുകാർ സ്ഥിരമായി കുട്ടിയെ കാണാൻ ഭർത്താവിനെ പോലെ തന്നെ ഇരിക്കുന്നു എന്ന് പറയാറുണ്ടായിരുന്നു എന്നും അതിനാലാണ് കുഞ്ഞിനെ കൊല്ലാൻ താൻ തീരുമാനിച്ചത് എന്നും യുവതി പൊലീസിനോട് പറഞ്ഞു.എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

അതേസമയം, ഝാർഖണ്ഡിൽ നവജാത ശിശുവിനെ പൊലീസുകാർ റെയിഡിനിടെ ചവിട്ടിക്കൊന്നതായി ആരോപണം ഉയർന്നതിന് പിന്നാലെ അന്വേഷണം ആരംഭിച്ചു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സംഭവത്തിൽ ആറ് പൊലീസുകാർക്കെതിരെ ഇതുവരെ കേസ് എടുത്തിട്ടുണ്ട്. ഝാർഖണ്ഡിലെ ഗിരിഥ് ജില്ലയിലെ കൊഷോഡിംഗി ഗ്രാമത്തിൽ ഇന്നലെയാണ് ക്രൂരകൃത്യം നടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP