Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോയമ്പത്തൂരിൽ കോടതിവളപ്പിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ; രണ്ടു അഭിഭാഷകർക്ക് പരിക്കേറ്റു

കോയമ്പത്തൂരിൽ കോടതിവളപ്പിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ; രണ്ടു അഭിഭാഷകർക്ക് പരിക്കേറ്റു

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ജില്ലാ കോടതി വളപ്പിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. യുവതിക്കൊപ്പം രണ്ടു അഭിഭാഷകർക്കുകൂടി പരുക്കേറ്റു. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു.

ജില്ലാ കോടതിക്ക് മുന്നിൽ വെച്ച് കവിത എന്ന സ്ത്രീക്കു നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ കവിതയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ശിവകുമാറിനെ ഒരു സംഘം അഭിഭാഷകർ പിടിച്ചുകെട്ടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഒരു കേസിന്റെ വാദം കേൾക്കാനായിരുന്നു കവിത ഇന്നു കോടതിയിൽ എത്തിയത്. ആക്രമണത്തിന്റെ കാരണം എന്തെന്ന് ആദ്യഘട്ടത്തിൽ വെളിപ്പെട്ടിട്ടില്ല. പൊലീസ് അന്വേഷണം നടത്തുന്നു. കോടതി വളപ്പിൽ നിരവധി ആളുകൾ നിൽക്കെയായിരുന്നു ആക്രമണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP