Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ഗാന്ധി സത്യം പറയുന്നത് തുടരും; സഹോദരന് പിന്തുണയുമായി പ്രിയങ്കാ ഗാന്ധി

രാഹുൽ ഗാന്ധി സത്യം പറയുന്നത് തുടരും; സഹോദരന് പിന്തുണയുമായി പ്രിയങ്കാ ഗാന്ധി

ന്യൂസ് ഡെസ്‌ക്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ശബ്ദം അടിച്ചമർത്താൻ ഭരണകൂടം ശ്രമിക്കുന്നുവെന്നും രാഹുൽ സത്യം പറയുന്നത് തുടരുമെന്നും പ്രിയങ്കാ ഗാന്ധി. മോദി സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ രാഹുലിനെ കോടതി ശിക്ഷിച്ച പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.

ട്വിറ്ററിലൂടെയാണ് അവർ സഹോദരന് പിന്തുണയുമായി പ്രിയങ്ക രംഗത്തെത്തിയത്. രാജ്യത്തെ ജനങ്ങൾക്കായി ശബ്ദമുയർത്തുന്നത് തുടരും. രാഹുൽ ഭയപ്പെടില്ലെന്നും സത്യം പറയുന്നത് തുടരുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

അതേസമയം, വിഷയത്തിൽ ഭരണകൂടത്തിനെതിരെ ആരോപണങ്ങളുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കേസിൽ നിയമത്തിന്റെ വഴിയിലൂടെത്തന്നെ പോരാടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. നീതിന്യായവകുപ്പും തിരഞ്ഞെടുപ്പ് കമ്മീഷനും ഇ.ഡിയുമെല്ലാം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് അശോക് ഗഹ്ലോത്തും ആരോപിച്ചു.

രാഹുലിന് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. കോടതിയെ ബഹുമാനിക്കുന്നുവെന്നും വിധിയോട് വിയോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP