Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റെയിൽവേ സ്റ്റേഷൻ പരിസരവും അനുബന്ധ റോഡും സൗന്ദര്യവത്ക്കരിക്കും; പ്രകൃതിഭംഗി നിലനിർത്തി നവീകരണപ്രവർത്തനങ്ങൾ; കാസർകോട് റെയിൽവേസ്റ്റേഷൻ റോഡ് മൊഞ്ചാക്കാൻ അഞ്ച് കോടി

റെയിൽവേ സ്റ്റേഷൻ പരിസരവും അനുബന്ധ റോഡും സൗന്ദര്യവത്ക്കരിക്കും; പ്രകൃതിഭംഗി നിലനിർത്തി നവീകരണപ്രവർത്തനങ്ങൾ; കാസർകോട് റെയിൽവേസ്റ്റേഷൻ റോഡ് മൊഞ്ചാക്കാൻ അഞ്ച് കോടി

സ്വന്തം ലേഖകൻ

കാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരവും അനുബന്ധ റോഡും സൗന്ദര്യവത്ക്കരിക്കുന്നതിനായി കാസർകോട് വികസന പാക്കേജിൽ അഞ്ച് കോടി രൂപയുടെ പദ്ധതി ടെണ്ടറായി. തായലങ്ങാടി ക്ലോക്ക് ടവർ മുതൽ തെരുവത്ത് വരെയാണ് പദ്ധതി നടപ്പിലാക്കുക. റെയിൽവേ സ്റ്റേഷൻ പരിസരവും റോഡും അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രകൃതിഭംഗി നിലനിർത്തിക്കൊണ്ടായിരിക്കും നവീകരണപ്രവർത്തനങ്ങൾ നടത്തുക. റോഡിന്റെ ഇരുവശങ്ങളിലും ഇന്റർലോക്കും ഡ്രൈനേജും ഉണ്ടാകും. വിശാലമായ പാർക്കിങ് ഏരിയയും ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും കിയോസ്‌കും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മരങ്ങൾക്ക് സംരക്ഷണഭിത്തികളും നിർമ്മിക്കും. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗമാണ് പദ്ധതി നിർവ്വഹണം ഏറ്റെടുത്തിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ പദ്ധതി പൂർത്തീകരിക്കുമെന്ന് എൻ.എ.നെല്ലിക്കുന്ന് എംഎ‍ൽഎ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP