Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൽഎൽബി കഴിഞ്ഞു എന്റോൾമെന്റ് പൂർത്തിയാക്കിയ നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം; പട്ടികജാതി വികസന വകുപ്പ് ലീഗൽ അസിസ്റ്റന്റ് താൽകാലിക നിയമനത്തിന് ഏപ്രിൽ 20 വരെ അപേക്ഷിക്കാം

എൽഎൽബി കഴിഞ്ഞു എന്റോൾമെന്റ് പൂർത്തിയാക്കിയ നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം; പട്ടികജാതി വികസന വകുപ്പ് ലീഗൽ അസിസ്റ്റന്റ് താൽകാലിക നിയമനത്തിന് ഏപ്രിൽ 20 വരെ അപേക്ഷിക്കാം

സ്വന്തം ലേഖകൻ

കാസർകോട്: പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസിസ്റ്റന്റുമാരുടെ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ ഉള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത എൽ.എൽ.ബി. പഠനം കഴിഞ്ഞു എന്റോൾമെന്റ് പൂർത്തിയാക്കിയ നിയമ ബിരുദധാരികളായിരിക്കണം. എൽ.എൽ.എം യോഗ്യത ഉള്ളവർക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂർത്തിയാക്കിയവർക്കും വനിതകൾക്കും മുൻഗണന. പ്രായപരിധി 21-35. നിയമന കാലാവധി രണ്ട് വർഷം.

ഓണറേറിയം പ്രതിമാസം 20,000 രൂപ. നിയമിക്കപ്പെടുന്നവരുടെ എണ്ണം 69. ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ ഓഫീസ് (24), ജില്ലാ കോടതി ഗവ.പ്ലീഡർ ഓഫീസ് (14), നാല് സെപ്ഷ്യൽ കോടതി (12), ഡിസ്ട്രിക്ട് ലീഗൽ സർവീസ് അഥോറിറ്റി (ഡി.എൽ.എസ്.എ) (14), കെ.ഇ.എൽ.എസ്.എ (2), കെ.ഐ.ആർ.ടി.എ.ഡി.എസ് (1), സെക്രട്ടറിയേറ്റ് (2) എന്നിങ്ങനെയാണ് ഒഴിവുകൾ. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, എന്റോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ നൽകണം. ജില്ലാ കോടതികളിലെയും സ്പെഷ്യൽ കോടതികളിലെയും ഗവൺമെന്റ് പ്ലീഡർ ഓഫീസുകൾ, ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി, കെ.ഇ.എൽ.എസ്.എ, കെ.ഐ.ആർ.ടി.എ.ഡി.എസ് കോഴിക്കോട്, സെക്രട്ടറിയേറ്റ് എന്നിവിടങ്ങളിൽ പരിശീലനത്തിന് സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ നൽകണം.

ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ പരിശീലനത്തിന് താത്പര്യമുള്ളവർ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ ആണ് അപേക്ഷ നൽകേണ്ടത്. ഒരു വ്യക്തിക്ക് ഏത് ജില്ലയിലേക്കും അപേക്ഷ നൽകാം. ഒരാൾ ഒന്നിലധികം ജില്ലയിൽ അപേക്ഷിക്കാൻ പാടില്ല. ഹൈക്കോടതിയിൽ പരിശീലനത്തിന് വകുപ്പ് ഡയറക്ടറേറ്റിൽ അപേക്ഷ പ്രത്യേകം നൽകണം. രണ്ട് അപേക്ഷകളും വെവ്വേറെ നൽകണം.

ഏത് ജില്ലയിലുള്ളവർക്കും ഹൈക്കോടതിയിൽ പരിശീലനത്തിന് അപേക്ഷിക്കാം. ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ പരിശീലനത്തിന് താത്പര്യമുള്ളവർ അപേക്ഷ നൽകേണ്ട വിലാസം ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33. അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ മുഖേന നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 20ന് വൈകിട്ട് അഞ്ച് വരെ. ഫോൺ 04994 256162.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP