Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാവുന്നു; വധു ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമി; ആശംസകളുമായി വിവാഹ നിശ്ചയ ചടങ്ങിൽ ഉണ്ണി മുകുന്ദനും

സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാവുന്നു;  വധു ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമി; ആശംസകളുമായി വിവാഹ നിശ്ചയ ചടങ്ങിൽ ഉണ്ണി മുകുന്ദനും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ, മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാവുന്നു. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. കൊച്ചി ചേരാനെല്ലൂരിലെ വധൂഗൃഹത്തിലാണ് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്

അടുത്തബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹനിശ്ചയം നടന്നത്. നടൻ ഉണ്ണി മുകുന്ദൻ ചടങ്ങിൽ പങ്കെടുത്തിരുന്നു. സെപ്റ്റംബർ മൂന്നാം തിയതി കൊച്ചി ചേരാനെല്ലൂരിൽ വച്ചാണ് വിവാഹം നടക്കുക.

വിഷ്ണു മോഹൻ ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച മേപ്പടിയാനിൽ ഉണ്ണി മുകുന്ദനായിരുന്നു നായകൻ. ചിത്രം നിർമ്മിച്ചതും ഉണ്ണി തന്നെയായിരുന്നു. 

തിയേറ്ററിൽ മികച്ച വിജയമാണ് മേപ്പടിയാൻ നേടിയത്. അഞ്ജു കുര്യൻ, സൈജു കുറുപ്പ്, മാമുക്കോയ, അജു വർഗീസ്, കോട്ടയം രമേഷ് തുടങ്ങിയവരായിരുന്നു മറ്റുതാരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP