Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോൾ ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു; പിറന്നാൾ ദിനത്തിൽ വീഡിയോയുമായി കങ്കണ റണാവത്ത്; പേരാടൻ പ്രാപ്തയാക്കുന്ന വിരോധികൾക്കും നന്ദിയെന്നു താരം

രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോൾ ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു; പിറന്നാൾ ദിനത്തിൽ വീഡിയോയുമായി കങ്കണ റണാവത്ത്; പേരാടൻ പ്രാപ്തയാക്കുന്ന വിരോധികൾക്കും നന്ദിയെന്നു താരം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ:ബോളിവുഡ് താര സുന്ദരി കങ്കണ റണാവത്തിന്റെ 36-ാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ താരം ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നതാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. ഉദയ്പൂരിൽ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ നിന്നാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിലൂടെ തന്നെ ഇഷ്ടപ്പടുന്നവർക്കും വെറുക്കുന്നവർക്കും നന്ദി അറിയിക്കുകയാണ് താരം ചെയ്തിരിക്കുന്നത്. ജന്മ ദിനത്തിൽ എന്റെ ഹൃദയത്തിൽ നിന്നുള്ള സന്ദേശം എന്ന അടിക്കുറിപ്പോട് കൂടിയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

'എന്റെ പിറന്നാൾ ദിനത്തിൽ, മാതാപിതാക്കളോടും കുൽദേവി മാ അംബിക ജിയോടും ആത്മീയഗുരുക്കളായ ശ്രീ സത്ഗുരു ജി, സ്വാമി വിവേകാനന്ദൻ ഡി, ആരാധകർ, എനിക്ക് വിലയേറിയ നിർദ്ദേശങ്ങൾ നൽകുന്നവരോടും എനിക്കൊപ്പം പ്രവർത്തിക്കുന്ന എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ വിജയത്തിന് പിന്നിലെ യഥാർത്ഥ കാരണം കുടുംബവും സുഹൃത്തുക്കളുമാണ്. കൂടാതെ എന്നോട് വിരോധമുള്ളവരോടും ഈ അവസരത്തിൽ ഞാൻ നന്ദി അറിയിക്കുന്നു. എത്രമാത്രം വിജയത്തിലെത്തിയാലും നിങ്ങളെന്നും എന്നെ വീണ്ടും വീണ്ടും പോരാടാൻ പ്രാപ്തയാക്കും. അതിൽ നിങ്ങളോട് ഞാൻ എന്നും കടപ്പാടുള്ളവളായിരിക്കും.

സുഹൃത്തുക്കളെ എന്റെ പ്രത്യയ ശാസ്ത്രവും ജീവിത രീതിയും തികച്ചും ലളിതമാണ്. എല്ലാവർക്കും നല്ലത് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു. എപ്പോഴെങ്കിലും രാജ്യത്തിന്റെ നന്മയെക്കുറിച്ച് സംസാരിക്കുയോ പ്രവർത്തിക്കുകയോ ചെയ്തതിൽ ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഭഗവാൻ കൃഷ്ണൻ എനിക്ക് നല്ലൊരു ജീവിതം നൽകി അനുഗ്രഹിച്ചിരിക്കുന്നു. എല്ലാവരോടും സ്നേഹം മാത്രമാണുള്ളത് ആരോടും പ്രത്യേകിച്ച് വിരോധമില്ല.' താരം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP