Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശരീരത്തിനുള്ളിലും എയർപോഡിനുള്ളിലും വസ്ത്രങ്ങൾക്കുള്ളിലും ഗൃഹോപകരണങ്ങളിലുമായി സ്വർണ്ണക്കടത്ത്; കരിപ്പൂരിൽ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി പിടികൂടിയത് 1.3 കോടി രൂപയുടെ സ്വർണം; മൂന്ന് പേർ പിടിയിൽ

ശരീരത്തിനുള്ളിലും എയർപോഡിനുള്ളിലും വസ്ത്രങ്ങൾക്കുള്ളിലും ഗൃഹോപകരണങ്ങളിലുമായി സ്വർണ്ണക്കടത്ത്; കരിപ്പൂരിൽ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി പിടികൂടിയത് 1.3 കോടി രൂപയുടെ സ്വർണം; മൂന്ന് പേർ പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വിമാനത്തവളം വഴി ശരീരത്തിനുള്ളിലും എയർപോഡിനുള്ളിലും വസ്ത്രങ്ങൾക്കുള്ളിലും ഗൃഹോപകരണങ്ങൾക്കുള്ളിലും സ്വർണക്കടത്ത്. 1.3 കോടി രൂപ വില മതിക്കുന്ന രണ്ടേകാൽ കിലോഗ്രാമോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി.

എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ഷാർജയിൽനിന്നും വന്ന മലപ്പുറം കാളികാവ് സ്വദേശിയായ മുഹമ്മദ് നൂറുദ്ദിനെ (24) കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോൾ നൂറുദ്ദിൻ ശരീരത്തിനുള്ളിലും ധരിച്ചിരുന്ന അടിവസ്ത്രങ്ങൾക്കുള്ളിലും ആയി സ്വർണമിശ്രിതം ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നു കണ്ടെത്തുകയുണ്ടായി. 1155 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സ്യൂളുകളാണ് നൂറുദ്ദിൻ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചിരുന്നത്.

സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച 774 ഗ്രാം തൂക്കമുള്ള അടിവസ്ത്രങ്ങളുമാണ് നൂറുദ്ദിനിൽനിന്നും ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഏകദേശം 85 ലക്ഷം രൂപ വില മതിക്കുന്ന ഒന്നര കിലോഗ്രാമോളം സ്വർണമാണ് നൂറുദ്ദിനിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. നൂറുദ്ദിന് 70000 രൂപയാണ് കള്ളക്കടത്തുസംഘം പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. നൂറുദ്ദിന്റെ അറസ്റ്റും മറ്റു തുടർനടപടികളും പിന്നീട് സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മറ്റൊരു കേസിൽ സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന കാസറഗോഡ് സ്വദേശിയായ അബ്ദുൽ സലാം (43 ) കൊണ്ടുവന്ന ബാഗേജിനുള്ളിലുണ്ടായിരുന്ന എയർപോഡും പാചകപാത്രങ്ങളുടെ കാർട്ടണും വിശദമായി പരിശോധിച്ചപ്പോൾ പാത്രങ്ങളുടെ ഉൾവശത്തു ചപ്പാത്തിയുടെ രൂപത്തിൽ അതിവിദഗ്ധമായി ഒട്ടിച്ചുവച്ചിരുന്ന സ്വർണമിശ്രിതമടങ്ങിയ നാലു പാക്കറ്റുകളും എയർപോഡിനുള്ളിൽ ഒളിപ്പിച്ചിരുന്ന ചെറിയ സ്വർണകഷണവും ലഭിക്കുകയുണ്ടായി. 1227 ഗ്രാം തൂക്കമുള്ള സ്വർണമിശ്രിതമടങ്ങിയ ഈ സാധനങ്ങളിൽ നിന്നും ഏകദേശം 35 ലക്ഷം രൂപ വിലമതിക്കുന്ന 600 ഗ്രാമോളം സ്വർണം ലഭിക്കുമെന്നാണ് കരുതുന്നത്.

മൂന്നാമത്തെ കേസിൽ ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രെസ്സ് വിമാനത്തിൽ എത്തിച്ചേർന്ന കോഴിക്കോട് പുതുപ്പാടി സ്വദേശിയായ പാലകുന്നുമ്മൽ ഹുസൈൻ (35 ) ധരിച്ചിരുന്ന പാന്റ്സ് വിശദമായി പരിശോധിച്ചപ്പോൾ പാന്റ്സിന്റെ മുകൾവശത്തു തുന്നിപിടിപ്പിച്ചുവച്ചിരുന്ന സ്വർണമിശ്രിതമടങ്ങിയ 282 ഗ്രാം തൂക്കമുള്ള ചെറിയ പാക്കറ്റുകൾ ലഭിക്കുകയുണ്ടായി. ഈ പാക്കറ്റുകളിൽ നിന്നും ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന 200 ഗ്രാമോളം സ്വർണം ലഭിക്കുമെന്നാണ് കരുതുന്നത്. അബ്ദുൽ സലാമിന് 30000 രൂപയും ഹുസൈന് 20000 രൂപയുമാണ് കള്ളക്കടത്തുസംഘം പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP