Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽ ഗാന്ധിക്ക് മേൽ വാളായി അയോഗ്യതാ ഭീഷണിയും; രണ്ട് വർഷത്തെ തടവ് ശിക്ഷ മേൽ കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ ലോക്സഭ അംഗത്വം നഷ്ടമാകും; നിയമ പോരാട്ടം തുടരാൻ കോൺഗ്രസ്; 'സത്യമാണ് എന്റെ ദൈവം, അത് നേടാനുള്ള മാർഗം അഹിംസയാണ്'; ശിക്ഷാവിധിക്ക് പിന്നാലെ ഗാന്ധിജിയുടെ വാക്കുകൾ ട്വീറ്റ് ചെയ്ത് രാഹുൽ

രാഹുൽ ഗാന്ധിക്ക് മേൽ വാളായി അയോഗ്യതാ ഭീഷണിയും; രണ്ട് വർഷത്തെ തടവ് ശിക്ഷ മേൽ കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ ലോക്സഭ അംഗത്വം നഷ്ടമാകും; നിയമ പോരാട്ടം തുടരാൻ കോൺഗ്രസ്;  'സത്യമാണ് എന്റെ ദൈവം, അത് നേടാനുള്ള മാർഗം അഹിംസയാണ്'; ശിക്ഷാവിധിക്ക് പിന്നാലെ ഗാന്ധിജിയുടെ വാക്കുകൾ ട്വീറ്റ് ചെയ്ത് രാഹുൽ

മറുനാടൻ ഡെസ്‌ക്‌

സൂറത്ത്: അപകീർത്തിക്കേസിൽ കോടതി രണ്ടുവർഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് മേൽ വാളായി ലോക്‌സഭാ അംഗത്വം റദ്ദാകുമെന്ന ഭീഷണിയും. രണ്ട് വർഷത്തെ തടവ് ശിക്ഷ മേൽ കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ ലോക്സഭ അംഗത്വം നഷ്ടമാകാൻ വരെ സാധ്യതയുണ്ട്. പാർലമെന്റിൽ രാഹുലിനെതിരെ പ്രതിഷേധം തുടരുന്ന ബിജെപിക്ക് ഇപ്പോൾ നടപടികൾ കൂടുതൽ ശക്തമാക്കാനും സാധിക്കും.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(3) പ്രകാരം രാഹുലിന്റെ ശിക്ഷ കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ സാങ്കേതികമായി ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെടും. ഒരു വ്യക്തിയെ ക്രിമിനൽ കേസിൽ രണ്ടോ അതിൽ കൂടുതൽ വർഷത്തേക്കോ ശിക്ഷിക്കപ്പെട്ടാൽ ജനപ്രതിനിധി എന്ന നിലയിൽ അയോഗ്യനാക്കണമെന്നാണ് നിയമം പറയുന്നത്. കോടതി വിധി സ്റ്റേ ചെയ്താൽ രാഹുൽഗാന്ധിക്ക് ജനപ്രതിനിധിയായി തുടരാം. എന്നാൽ അപ്പീലുമായി പോയാൽ രാഹുലിന്റെ ശിക്ഷാവിധി സ്റ്റേ ചെയ്യുമോ എന്ന് വരും ദിവസങ്ങളിലേ അറിയാനാകൂ. 

അതേസമയം അപകീർത്തിക്കേസിൽ കോടതി രണ്ടുവർഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വചനങ്ങൾ ട്വീറ്റ്ചെയ്താണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.. 'സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാർഗം' - രാഹുൽ ട്വീറ്റ് ചെയ്തു. കോടതിയിൽ നേരിട്ട് ഹാജരായി ശിക്ഷാവിധി കേട്ടതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ പ്രതികരണമാണിത്.

ആരെയും വേദനിപ്പിക്കാനല്ല പരാമർശം നടത്തിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തന്റെ പരാമർശ ഉദ്ദേശ്യം മോശമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കോടതി വിധി അപ്രതീക്ഷിതമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചു. നിയമപരമായി നേരിടും. രാജ്യത്ത് സംഭവിക്കുന്നത് ജനമറിയട്ടെ. ഏകാധിപതിക്കെതിരെയാണ് രാഹുൽ ശബ്ദമുയർത്തുന്നത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി കോൺഗ്രസിനു തന്നെ തലവേദനയാണെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പരിഹസിച്ചു. രാഹുൽ ഗാന്ധി എന്ത് സംസാരിച്ചാലും അത് കോൺഗ്രസ് പാർട്ടിയെയും രാജ്യത്തെ മുഴുവനും പ്രതികൂലമായി ബാധിക്കുന്നു. അദ്ദേഹത്തിന്റെ മനോഭാവം കാരണം കോൺഗ്രസ് കഷ്ടപ്പെടുകയാണെന്ന് ചില കോൺഗ്രസ് എംപിമാർ തന്നോട് പറഞ്ഞുവെന്നും കിരൺ റിജിജു പറഞ്ഞു.

മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് സൂറത്തിലെ കോടതി കോൺഗ്രസ് നേതാവിന് രണ്ടുവർഷം തടവ് ശിക്ഷ വിധിച്ചത്. കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശമാണ് കേസിന് ആധാരം. ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുലിന് ജാമ്യം അനുവദിച്ച കോടി കേസിൽ അപ്പീൽ നൽകാൻ 30 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.

ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സിജെഎം കോടതി ഇളവ് നൽകിയിയത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ച് നടത്തിയ പ്രസംഗമാണ് കേസിനാധാരം. കള്ളന്മാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നതെന്തുകൊണ്ടാണെന്നാണ് രാഹുൽ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.

ഐപിസി 499, 500 വകുപ്പുകൾ പ്രകാരമാണ് രാഹുൽ കുറ്റക്കാരനാണെന്നാണ് കോടതി വിധിച്ചത്. വിധിക്ക് പിന്നാലെ ട്വിറ്ററിൽ മഹാത്മ ഗാന്ധിയുടെ വാക്കുകളാണ് രാഹുൽ പങ്കുവെച്ചത്. 'എന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ ദൈവം, അത് നേടാനുള്ള മാർഗം അഹിംസയാണ്' എന്ന ശ്രദ്ധേയമായ മഹാത്മ ഗാന്ധിയുടെ വാക്കുകൾ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഡൽഹിയിൽ നിന്ന് രാഹുൽ ഗാന്ധിയും വിധി കേൾക്കാൻ സൂറത്തിലെത്തിയിരുന്നു.

രാഹുൽ ഗാന്ധിക്കെതിരായി നടത്തുന്നത് ബോധപൂർവമുള്ള വേട്ടയെന്ന് ഗുജറാത്ത് പിസിസി പ്രസിഡന്റ് ജഗദീഷ് ഠാക്കൂർ ആരോപിച്ചു. കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസ് നടത്തിയ ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ഗാന്ധി തുടരെ തുടരെ വിവാദങ്ങളിൽ അകപ്പെടുകയാണ്. ലണ്ടൻ പരാമർശങ്ങളെ തുടർന്ന് പാർലമെന്റിലും പുറത്തും ബിജെപി രാഹുലിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വീട്ടിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് ഇപ്പോൾ തിരിച്ചടിയായ കോടതി വിധിയും വന്നിരിക്കുന്നത്.

ജോഡോ യാത്രക്ക് രാഹുൽ ഗാന്ധി പാർലമെന്റിന് അകത്തും പുറത്തും അദാനി വിഷയം സജീവമാക്കിയിരുന്നു. ശേഷമാണ് അദ്ദേഹം ലണ്ടനിൽ സന്ദർശനം നടത്തിയത്. ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിൽ ഇന്ത്യയിലെ ജനാധിപത്യത്തെ നിലവിലെ സർക്കാർ കൈകാര്യം ചെയ്യുന്നതിനെ വിമർശിച്ചാണ് രാഹുൽ ആദ്യം വിവാദത്തിലായത്. വിദേശത്ത് പോയി രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു.

രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രിയുടെ മകൻ അടക്കം രാഹുൽ ഗാന്ധിയുടെ നിലപാടിനെ വിമർശിച്ച് രംഗത്തെത്തി. തുടർന്ന് പാർലമെന്റിലും രാഹുലിനെതിരെ ബിജെപി നേതാക്കൾ കടുത്ത വിമർശനമുന്നയിച്ചു. അതേസമയം, രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളെ കോൺഗ്രസ് പിന്തുണച്ചു. തൊട്ടുപിന്നാലെയാണ് ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തിയത്. ഭാരത് ജോഡോ യാത്രക്കിടെ കശ്മീരിൽ നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് കേസിനാധാരമായതും. കശ്മീരിലെ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടതായി തന്നോട് പരാതിപ്പെട്ടുവെന്നായിരുന്നു രാഹുലിന്റെ പരാമർശം.

പൊലീസ് വീട്ടിലെത്തിയി്ടടുണ് പൊലീസിന് രാഹുൽ മുഖം കൊടുത്തില്ല. രാഹുലിന് നോട്ടീസ് നൽകിയാണ് മടങ്ങിയതെന്ന് പൊലീസും അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി അദാനിയും തമ്മിലുള്ള ബന്ധം ശക്തമായി ആരോപിച്ചതിനാൽ കേന്ദ്ര സർക്കാർ രാഹുൽ ഗാന്ധിയെ വേട്ടയാടുകയാണെന്നാണ് കോൺഗ്രസ് പ്രതികരണം. തൊട്ടുപിന്നാലെയാണ് പഴയ പ്രസംഗത്തിന്റെ പേരിൽ രാഹുലിനെ കോടതി ശിക്ഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP