Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'നമ്മുടെ ഹണിമൂൺ ദുബായിൽ' വച്ചാകാമെന്ന് അമൃത്പാൽ സിങ്; ചിരിക്കുന്ന ഇമോജികൾ നൽകി യുവതിയുടെ മറുപടി; ഖലിസ്ഥാൻ നേതാവിന് നിരവധി വിവാഹേതര ബന്ധങ്ങൾ; ചാറ്റുകളും വോയ്‌സ് നോട്ടുകളും പുറത്ത്; വാഹനങ്ങൾ മാറിക്കയറി രക്ഷപ്പെടൽ; തെളിവായി സി.സി.ടി.വി ദൃശ്യങ്ങൾ; ആറാം ദിവസവും തിരച്ചിൽ തുടരുന്നു

'നമ്മുടെ ഹണിമൂൺ ദുബായിൽ' വച്ചാകാമെന്ന് അമൃത്പാൽ സിങ്; ചിരിക്കുന്ന ഇമോജികൾ നൽകി യുവതിയുടെ മറുപടി; ഖലിസ്ഥാൻ നേതാവിന് നിരവധി വിവാഹേതര ബന്ധങ്ങൾ;  ചാറ്റുകളും വോയ്‌സ് നോട്ടുകളും പുറത്ത്; വാഹനങ്ങൾ മാറിക്കയറി രക്ഷപ്പെടൽ; തെളിവായി സി.സി.ടി.വി ദൃശ്യങ്ങൾ; ആറാം ദിവസവും തിരച്ചിൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഖാലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച പൊലീസ് ആറാം ദിവസവും തിരച്ചിൽ തുടരുന്നതിനിടെ പഞ്ചാബ് വിടാനുള്ള സാധ്യത കണക്കിലെടുത്ത് അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു. ഖാലിസ്ഥാൻ വാദി നേതാവിന്റെ സ്വഭാവവൈകൃത്യം പുറത്തുവന്നു.

അമൃത്പാൽ നിരവധി വിവാഹേതര ബന്ധങ്ങൾ പുലർത്തിയിരുന്നുവെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലൂടെ നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്ന അമൃത്പാൽ ഇവരുടെ അശ്ലീല ദൃശ്യം പകർത്തിയതുവച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന വിവരവും പുറത്തുവരുന്നു. ഇതു സംബന്ധിച്ച ചാറ്റുകളും വോയ്‌സ് നോട്ടുകളും ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടു.

ആരോടും പ്രതിബദ്ധതയില്ലാതിരുന്ന അമൃത്പാൽ അധികം നീളാത്ത വിവാഹബന്ധങ്ങൾ നിരവധി സ്ത്രീകളുമായി തുടർന്നിരുന്നുവെന്നാണ് വിവരം. വിഡിയോ കോൾ വഴിയുള്ള ചുംബനങ്ങൾ, വിവാഹിതകളും അല്ലാത്തവരുമായ സ്ത്രീകളുമായുള്ള ബന്ധം തുടങ്ങി അമൃത്പാൽ സിങ്ങിന്റെ സ്വഭാവവൈകൃത്യം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

സ്ത്രീകളുമായി ഗൗരവമല്ലാത്ത ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പുറത്തുവന്ന 12 വോയ്‌സ് നോട്ടുകളിൽ ഒന്നിൽ അമൃത്പാൽ പറയുന്നു. എന്നാൽ സ്ത്രീകൾ ബന്ധം ഗൗരവമായി എടുക്കുന്നുവെന്ന് മറ്റൊരു ശബ്ദസന്ദേശത്തിൽ പറയുന്നു. മൂന്നാമത്തെ സന്ദേശത്തിൽ ഒരു സ്ത്രീക്ക് അവരുടെ വിവാഹബന്ധത്തെ ബാധിക്കാതിരിക്കുന്നിടത്തോളം കാലം ഇയാളുമായി ബന്ധം തുടരുന്നതിൽ കുഴപ്പമില്ലെന്നും പറയുന്നു.

ഇൻസ്റ്റഗ്രാമിൽ അമൃത്പാലിന്റെ പിന്തുടരുന്ന സ്ത്രീകളിൽ വലിയൊരു കൂട്ടവും സ്ഥിരമായി അയാളുമായി ചാറ്റ് ചെയ്യുന്നവരാണ്. ഒരു ചാറ്റിൽ അമൃത്പാൽ ഒരു സ്ത്രീയോടു ചോദിക്കുന്നുണ്ട് ''അങ്ങനെ നമ്മുടെ വിവാഹേതര ബന്ധം സ്ഥിരീകരിക്കുകയല്ലേ'' എന്ന്. നമ്മുടെ ഹണിമൂൺ ദുബായിൽ വച്ചാകാമെന്നും ഇയാൾ പറയുന്നു. ഇതിനോടു ചിരിക്കുന്ന ഇമോജികൾ നൽകിയായിരുന്നു യുവതിയുടെ മറുപടി.

പ്രത്യേക ഖലിസ്ഥാൻ എന്ന രാജ്യം വേണമെന്നു വാദിക്കുന്ന അമൃത്പാലിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇയാൾ പഞ്ചാബ് വിടാനുള്ള സാധ്യത കണക്കിലെടുത്ത് അയൽ സംസ്ഥാനങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചു.

അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ അമൃത്പാൽ സിങ്ങ് 12 മണിക്കൂറിനിടെ അഞ്ചുവാഹനങ്ങൾ മാറിക്കയറിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അമൃത് പാലിന്റെ അനുയായികൾ വാളും തോക്കും ഉപയോഗിച്ച് പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതിയെ പുറത്തിറക്കിയതോടെയാണ് അമൃത്പാലിനു വേണ്ടി പൊലീസ് ഊർജ്ജസ്വലമായി അന്വേഷണം തുടങ്ങിയത്.

പൊലീസിനെ വെട്ടിച്ചു കടക്കാൻ അമൃത്പാൽ ഉപയോഗിച്ച ബൈക്ക് ജലന്തറിലെ ദാരാപുർ ഗ്രാമത്തിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തു. ജലന്തറിലെ ഫില്ലൗർ ഭാഗത്തേക്കാണ് ഇയാൾ പോയതെന്നാണു നിഗമനം. അമൃത്‌സറിലെ ജല്ലൂപുരിലുള്ള അമൃത്പാലിന്റെ വസതിയിലെത്തിയ പൊലീസ് അമ്മയെയും ഭാര്യയെയും ചോദ്യം ചെയ്തിരുന്നു.

ആദ്യ ദിനം അമൃത്പാലിനെ മേഴ്‌സിഡസ് എസ്.യു.വിയിൽ യാത്ര ചെയ്യുന്നതായാണ് കണ്ടത്. ജലന്തറിലെ ഷാഹ്‌കോട്ടിൽവെച്ച് മാരുതി ബ്രീസയിലേക്ക് യാത്ര മാറ്റി. കാറിൽ വെച്ച് തന്നെ വസ്ത്രവും മാറിയെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

നങ്കൽ അമ്പിയാനിൽ എത്തിയപ്പോൾ അമൃത് പാൽ വീണ്ടും വാഹനം മാറ്റി. പപ്പൽ പ്രീത് എന്ന സഹായിക്കൊപ്പം ബജാജ് പ്ലാറ്റിന ബൈക്കാണ് യാത്രക്കായി സംഘടിപ്പിച്ചത്. പിന്നീട് ബൈക്കിൽ ഇന്ധനം തീർന്നതോടെ, ദരാപൂരിൽ ഓട്ടോറിക്ഷ സംഘടിപ്പിച്ച് യാത്ര തുടരുകയായിരുന്നു.

അമൃത്പാൽ സിങ്ങ് ബൈക്ക് സംഘടിപ്പിച്ചത് ഒരു പൂജാരി കുടുംബത്തെ തോക്കിൻ മുനയിൽ ഭീഷണിപ്പെടുത്തിയാണെന്ന് റിപ്പോർട്ടുണ്ട്. ലുധിയാനയിലെ പൂജാരിയുടെ ഗുരുദ്വാരയിലേക്ക് ഓടിക്കയറിയ അമൃത് പാലും കൂട്ടാളിയും പൂജാരിയുടെ മകനു നേരെ തോക്ക് ചൂണ്ടുകയും അവരുടെ പരിചയക്കാരന്റെ ബൈക്ക് സംഘടിപ്പിക്കുകയുമായിരുന്നു. ഗുരുദ്വാരയിൽ നിന്ന് വസ്ത്രം മാറിയിരുന്നുവെന്നും 45 മിനുട്ടോളം അവിടെ ചെലവഴിച്ചുവെന്നും പൂജാരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

അമൃത്പാലിന്റെ അമ്മാവനടക്കം 120 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അമൃത് പാൽ നേതൃത്വം നൽകുന്ന വാരിസ് പഞ്ചാബ് ദെ എന്ന സംഘടനയിലെ വിവിധ അംഗങ്ങൾക്ക് എതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ അസമിലെ ദിബ്രുഗഡ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP