Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകും'; മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ച് സൂറത്ത് കോടതി; ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് കുറ്റക്കാരനെന്ന് കോടതി; ജാമ്യം നേടി രാഹുൽ; വിധിക്കെതിരെ അപ്പീൽ നൽകും

'എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകും';  മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ച് സൂറത്ത് കോടതി; ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് കുറ്റക്കാരനെന്ന് കോടതി; ജാമ്യം നേടി രാഹുൽ; വിധിക്കെതിരെ അപ്പീൽ നൽകും

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ച് സൂറത്ത് കോടതി. ബിജെപി എംഎ‍ൽഎ പൂർണേഷ് മോദിയുടെ പരാതിയിലാണ് രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. 2019-ൽ കർണാടകത്തിൽ നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ രാഹുൽ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. ഡൽഹിയിൽ നി്ന്നും നിന്ന് രാഹുൽ ഗാന്ധിയും വിധി കേൾക്കാൻ സൂറത്തിലെത്തിയിരുന്നു.

2019ൽ കർണാടകയിൽ നടന്ന ഒരു റാലിയിലായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ ഗുജറാത്തിലെ സൂറത്ത് കോടതിയിൽ ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാർക്കും മോദി എന്ന കുടുംബപ്പേര്' എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൻ നൽകിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.

സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമർശത്തിനെതിരെ പൂർണേഷ് മോദി കോടതിയെ സമീപിച്ചത്. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച് എല്ലാ കള്ളന്മാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ് എന്നായിരുന്നു രാഹുലിന്റെ പരാമർശം.

ഏപ്രിൽ 13നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചുള്ള കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ പരമാർശം. എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാർക്കെല്ലാം മോദി എന്നു പേരു വരുന്നത്.ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരുമെന്നും രാഹുൽ പറഞ്ഞു. കാവൽക്കാരൻ 100 ശതമാനവും കള്ളനാണെന്നു പറഞ്ഞ രാഹുൽ, മോദി ചങ്ങാത്ത മുതലാളിത്തമാണ് ഇഷ്ടപ്പെടുന്നതെന്നും കുറ്റപ്പെടുത്തി.

നാല് വർഷത്തിന് ശേഷമാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്.എച്ച് വർമ ഇക്കാര്യത്തിൽ വിധി പറഞ്ഞത്. 2019 ഏപ്രിൽ 13 ന് കർണാടകയിലെ കോലാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ, 'എന്തുകൊണ്ടാണ് നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്ന പേരുകൾ സാധാരണമായത്?എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകും' എന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന.

എല്ലാ കള്ളന്മാർക്കും മോദി എന്ന പേരാണുള്ളതെന്ന് ആരോപിച്ച്, രാഹുൽ ഗാന്ധി മോദി സമൂഹത്തെയാകെ അപകീർത്തിപ്പെടുത്തിയെന്ന് ബിജെപി എംഎൽഎ പരാതിയിൽ പറഞ്ഞിരുന്നു. 2021ലാണ് ഈ കേസിൽ രാഹുൽ അവസാനമായി സൂറത്ത് കോടതിയിൽ ഹാജരായത്. തന്റെ മൊഴിയും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.

കോടതിയിൽ നിന്ന് തന്നെ രാഹുൽ ഗാന്ധി ജാമ്യം നേടി. വിധിക്കെതിരെ അപ്പീൽ നൽകും. രാഹുലിന് പിന്തുണ അറിയിച്ച് ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും സൂറത്തിലെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്കെതിരായി നടത്തുന്നത് ബോധപൂർവമുള്ള വേട്ടയെന്ന് ഗുജറാത്ത് പിസിസി പ്രസിഡന്റ് ജഗദീഷ് ഠാക്കൂർ ആരോപിച്ചു.

ഇന്നു രാഹുൽ ഗാന്ധി എത്തുന്നതിനാൽ വലിയ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കോടതി എന്ത് വിധി നൽകിയാലും അതിനെ മാനിക്കും.ഞങ്ങളുടെ നേതാവിനെ ഞങ്ങൾ സ്വാഗതം ചെയ്യുകയും പിന്തുണ നൽകുകയും ചെയ്യും.ഇത്തരം കാര്യങ്ങളിൽ കോൺഗ്രസിനെ ഭയപ്പെടുത്താനാകില്ലെന്നും കോൺഗ്രസ് വക്താവ് മനീഷ് ദോഷി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP