Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐ.ഐ.എം ഇന്ദോർ വിദ്യാർത്ഥിക്ക് 1.14 കോടി രൂപയുടെ വാർഷിക ശമ്പളം; അമ്പരന്ന് വിദ്യാർത്ഥികളും അധികൃതരും

ഐ.ഐ.എം ഇന്ദോർ വിദ്യാർത്ഥിക്ക് 1.14 കോടി രൂപയുടെ വാർഷിക ശമ്പളം; അമ്പരന്ന് വിദ്യാർത്ഥികളും അധികൃതരും

സ്വന്തം ലേഖകൻ

ഇന്ദോർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജമെന്റ്-ഇന്ദോറിലെ വിദ്യാർത്ഥിക്ക് ലഭിച്ചത് 1.14 കോടി രൂപയുടെ അമ്പരപ്പിക്കുന്ന വാർഷിക ശമ്പള പാക്കേജ്. വിദേശ കമ്പനിയിൽ നിന്നാണ് വിദ്യാർത്ഥിക്ക് കോടിയുടെ ശമ്പള വാഗ്ദാനം ലഭിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ സെഷന്റെ അവസാന പ്ലേസമെന്റ് സമയത്ത് വാഗ്ദാനം ചെയ്ത ഏറ്റവും ഉയർന്ന ശമ്പള പാക്കേജാണിത്. ഇതാദ്യമായാണ് ഇന്ദോറിലെ വിദ്യാർത്ഥിക്ക് ഇത്രയും വലിയ ഓഫർ ലഭിക്കുന്നത്.

മുൻ തവണത്തേക്കാൾ 65 ലക്ഷം രൂപ കൂടുതലാണ് ലഭിച്ചതെന്നും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറഞ്ഞു. കഴിഞ്ഞ സെഷനിൽ ഐ.ഐ.എം-ഇന്ദോർ വിദ്യാർത്ഥിക്ക് ലഭിച്ച ഉയർന്ന ശമ്പളം 49 ലക്ഷം രൂപയായിരുന്നു. ഇത്തവണ 160ലധികം ആഭ്യന്തര, വിദേശ കമ്പനികൾ മികച്ച വിദ്യാർത്ഥികളെ തേടി എത്തി. 568 വിദ്യാർത്ഥികൾക്ക് ശരാശരി 30.21 ലക്ഷം രൂപയാണ് വാഗ്ദാനം ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP