Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാപ്പാട് കടപ്പുറത്തും കുളച്ചിലിലും മാസപ്പിറവി കണ്ടു; കേരളത്തിൽ ഇന്നു മുതൽ വ്രതശുദ്ധിയുടെ പുണ്യകാലം

കാപ്പാട് കടപ്പുറത്തും കുളച്ചിലിലും മാസപ്പിറവി കണ്ടു; കേരളത്തിൽ ഇന്നു മുതൽ വ്രതശുദ്ധിയുടെ പുണ്യകാലം

സ്വന്തം ലേഖകൻ

കോഴിക്കോട്: കേരളത്തിൽ ഇന്നു മുതൽ ഇസ്ലാംമതവിശ്വാസികൾക്ക് വ്രതശുദ്ധിയുടെ പുണ്യനാളുകൾ. കാപ്പാട് കടപ്പുറത്തും കുളച്ചിലിലും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ഇന്ന് റംസാൻ വ്രതം ആരംഭിച്ചത്. അന്നപാനീയങ്ങൾ മാത്രമല്ല, ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാർത്ഥനാനിരതമാവും, വിശ്വാസിയുടെ ജീവിതം.

വ്യാഴാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽബുഖാരി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ്കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, വിസ്ഡം ഹിലാൽ വിങ് ചെയർമാൻ അബൂബക്കർ സലഫി എന്നിവർ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP