Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞവും ഫലവത്തായില്ല; കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഫയലുകൾ

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞവും ഫലവത്തായില്ല; കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഫയലുകൾ

സ്വന്തം ലേഖകൻ

പത്തനംതിട്ട: രണ്ടാം പിണറായി സർക്കാർ നടപ്പിലാക്കിയ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞവും ഫലം കണ്ടില്ല. സംസ്ഥാനത്ത് ലക്ഷക്കണക്കിന് ഫയലുകളാണ് ഇനിയും കെട്ടിക്കിടക്കുന്നത്. സർക്കാരിന്റെ കണക്കു പ്രകാരം 2022 മാർച്ച് 31 വരെ തീർപ്പാക്കാനുണ്ടായിരുന്ന ഫയലുകളുടെ എണ്ണം പതിനേഴര ലക്ഷത്തോളമായിരുന്നു. ഇതിൽ എട്ട് ലക്ഷത്തോളം ഇപ്പോഴും തീർപ്പാകാതെ കിടക്കുന്നു. ഇതിനു പുറമേ 2023 മാർച്ച് വരെയുള്ള ലക്ഷക്കണക്കിന് പുതിയ ഫയലുകൾ വേറെയും. ഇതിനെല്ലാം എന്ന് പരിഹാരമാകുമെന്ന് ഒരു പിടിയുമില്ല.

2022 ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ ഫയൽ തീർപ്പാക്കൽ യജ്ഞം സർക്കാർ നടത്തിയിരുന്നു. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസുകൾ വരെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുകയായിരുന്നു ലക്ഷ്യം. അവധി ദിവസങ്ങളിൽ ജോലി ചെയ്തു ഫയൽ തീർപ്പാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം. ഭരണാനുകൂല സംഘടനകൾ ഈ ആഹ്വാനം ഏറ്റെടുക്കുകയും ഞായറാഴ്ചകളിൽ ജോലിക്കെത്താൻ അംഗങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇതിന് വൻ പ്രചാരണവും നടത്തി. എന്നിട്ടും കാര്യമായ പ്രയോജനമുണ്ടായില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു.

തീർപ്പാക്കാനുള്ള ഫയലുകൾ: 17,45,294 (2022 മാർച്ച് വരെ)

തീർപ്പായത്: 9,55,671 (54.76 %)

വിവിധ വകുപ്പുകൾ തീർപ്പാക്കിയവ:

ന്മ കുറവ്

വിവര പൊതുജന സമ്പർക്കം: 2,019 ഫയലുകളിൽ 613 എണ്ണം (30.36 %)

പിന്നാക്ക വിഭാഗ വികസനം: 30.90%

പട്ടികജാതി പട്ടികവർഗ വികസനം: 18,729 ഫയലുകളിൽ 12,656 (32.43%)

റവന്യു: 58,155 ഫയലുകളിൽ 38,888 (33.13%)

സെക്രട്ടേറിയറ്റ്: 1,75,415 ഫയലുകളിൽ 82,401 (46.9%)

ന്മ കൂടുതൽ

പ്രവാസികാര്യം: 684 ഫയലുകളിൽ 589 (86%)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP