Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭക്ഷണത്തിന്റെ കാര്യത്തിൽ പരാതിയുണ്ടോ? ഗ്രിവൻസ് പോർട്ടൽ തയ്യാർ; എങ്ങനെ പരാതിപ്പെടാം-വിശദാംശങ്ങൾ

ഭക്ഷണത്തിന്റെ കാര്യത്തിൽ പരാതിയുണ്ടോ? ഗ്രിവൻസ് പോർട്ടൽ തയ്യാർ; എങ്ങനെ പരാതിപ്പെടാം-വിശദാംശങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവൻസ് പോർട്ടൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ലോഞ്ച് ചെയ്തു. ഈ പോർട്ടലിൽ പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ പരാതികൾ നേരിട്ടറിയിക്കാൻ സാധിക്കും. ആ പരാതിയിന്മേൽ എടുത്ത നടപടികളും ഇതിലൂടെ അറിയാൻ സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും.

എങ്ങനെ പരാതിപ്പെടണം?

 ആദ്യമായി ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ https://www.eatright.foodsafety.kerala.gov.in/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. റിപ്പോർട്ട് കംപ്ലൈന്റ്, മൈ കംപ്ലൈന്റസ് എന്നീ രണ്ട് ഐക്കണുകൾ കാണാം. ആദ്യം രജിസ്റ്റർ ചെയ്യണം. രജിസ്റ്ററിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകി ഒടിപി എടുക്കുക. തുടർന്ന് പേര്, ഒടിപി എന്നിവ നൽകുമ്പോൾ കംപ്ലൈന്റ് രജിസ്റ്റർ ചെയ്യാനുള്ള പേജ് വരും.

അതിൽ ജില്ല, സർക്കിൾ, സ്ഥാപനത്തിന്റെ പേര്, ലൊക്കേഷൻ, ലാൻഡ്മാർക്ക്, പരാതി, പരാതിയുടെ വിശദാംശങ്ങൾ എന്നിവ നൽകണം. തുടർന്ന് ഫോട്ടോയും വിഡിയോയും അപ് ലോഡ് ചെയ്യണം. ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടെങ്കിൽ നോ ഐക്കൺ കൊടുക്കണം. അത് കഴിഞ്ഞ് സബ്മിറ്റ് ചെയ്യാം.ഹോം പേജിലെ മൈ കംപ്ലൈൻസിലൂടെ പരാതിയിന്മേൽ സ്വീകരിച്ച നടപടികളും അറിയാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP