Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏപ്രിൽ ഒന്നുമുതൽ 'ഓൺ- ബോർഡ് സെൽഫ് ഡയഗനോസ്റ്റിക് ഡിവൈസ്'; വാഹനങ്ങളുടെ വില വർധിപ്പിക്കും; പ്രഖ്യാപനവുമായി ഹീറോ മോട്ടോർകോർപ്പ്

ഏപ്രിൽ ഒന്നുമുതൽ 'ഓൺ- ബോർഡ് സെൽഫ് ഡയഗനോസ്റ്റിക് ഡിവൈസ്'; വാഹനങ്ങളുടെ വില വർധിപ്പിക്കും; പ്രഖ്യാപനവുമായി ഹീറോ മോട്ടോർകോർപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇരുചക്രവാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ വാഹനനിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ്. തെരഞ്ഞെടുത്ത മോഡലുകളുടെ വിലയിൽ ഏകദേശം രണ്ടുശതമാനത്തിന്റെ വർധന വരുമെന്ന് കമ്പനി അറിയിച്ചു. പുതുക്കിയ വില അടുത്ത മാസം ഒന്നുമുതൽ നിലവിൽ വരും.

ഉൽപ്പാദന ചെലവ് വർധിച്ചതാണ് വില വർധിപ്പിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും കമ്പനി അറിയിച്ചു. മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതിന് ഉൽപ്പാദനത്തിൽ വരുത്തിയ മാറ്റങ്ങളാണ് ചെലവ് വർധിപ്പിച്ചത്. തെരഞ്ഞെടുത്ത മോട്ടോർസൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വിലയിലാണ് വർധന ഉണ്ടാവുക.

ഏപ്രിൽ ഒന്നുമുതൽ പുതിയ വാഹനങ്ങളിൽ ഓൺ- ബോർഡ് സെൽഫ് ഡയഗനോസ്റ്റിക് ഡിവൈസ് ഘടിപ്പിക്കണമെന്നാണ് നിർദ്ദേശം. മലിനീകരണ തോത് അപ്പപ്പോൾ അറിയുന്നതിന് ഈ ഉപകരണം സഹായകമാണ്. കൂടാതെ മലിനീകരണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് യാത്രക്കാർക്ക് വിലയിരുത്താനും സാധിക്കും. ഇതിലേക്ക് മാറുന്നതിന് വരുന്ന ചെലവാണ് വാഹനത്തിന്റെ വിലയിൽ പ്രതിഫലിക്കുക എന്നും കമ്പനി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP