Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എനിക്ക് വന്ന രണ്ട് അവസരങ്ങളാണ് ആ നടി തട്ടിയെടുത്തത്; ആ ചിത്രങ്ങളുടെ ഒഡിഷന് ഞാനും പോയിരുന്നു; എന്താണ് എന്റെ കുറവ്; വെളിപ്പെടുത്തലുമായി സ്വാസിക വിജയ്

എനിക്ക് വന്ന രണ്ട് അവസരങ്ങളാണ് ആ നടി തട്ടിയെടുത്തത്; ആ ചിത്രങ്ങളുടെ ഒഡിഷന് ഞാനും പോയിരുന്നു; എന്താണ് എന്റെ കുറവ്; വെളിപ്പെടുത്തലുമായി സ്വാസിക വിജയ്

മറുനാടൻ മലയാളി ബ്യൂറോ

സിദ്ദാർഥ് ഭരതൻ സംവിധാൻ ചെയ്ത ചതുരം എന്ന ചിത്രത്തിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ തിളങ്ങി നിൽക്കുകയാണ് നടി സ്വാസിക വിജയ്.ലഭിക്കുന്ന അവസരങ്ങൾ കുറവാണെങ്കിലും ചെയ്യുമ്പോൾ അത് പൂർണ്ണതയിലെത്തിക്കുവാനും പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടുവാനും നടിക്ക് സാധിക്കുന്നുണ്ട്.ഇപ്പോഴിതാ, സ്വാസിക നടത്തിയ ഒരു വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്.

അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ അവതാരകയായ സ്വാസിക, അതിഥിയായി എത്തിയ ആത്മീയ രാജൻ എന്ന നടി തനിക്ക് ലഭിക്കേണ്ടിയിരുന്ന രണ്ട് അവസരങ്ങൾ തട്ടിയെടുത്തെന്നാണ് പറയുന്നത്.രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത റോസ് ഗിത്താറിനാൽ എന്ന ചിത്രത്തിൽ നായികയായി വേഷമിട്ടത് ആത്മീയ രാജനായിരുന്നു. എന്നാൽ ആ സിനിമയുടെ ഓഡിഷന് താനും പോയിരുന്നെന്നും ആ അവസരം കിട്ടിയില്ലെന്നും സ്വാസിക ആത്മീയയോട് പറഞ്ഞു.

'എനിക്ക് ആത്മീയയോട് ചിലത് ചോദിക്കാനുണ്ട്. കാണാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. ഞാനും ആ സിനിമയുടെ ഓഡിഷന് പോയിരുന്നു. പക്ഷേ എനിക്ക് കിട്ടിയില്ല. അങ്ങനെ എനിക്കെന്താണ് കുറവുള്ളത്. ഒന്നല്ല, എന്റെ രണ്ട് അവസരങ്ങളാണ് ഈ കുട്ടി തട്ടിയെടുത്തത്. രണ്ടാമത്തെ ചിത്രം പൃഥിരാജ് നായകനായ കോൾഡ് കേസ് ആണ്. എന്നെ ആ സിനിമയിലേയ്ക്ക് ആദ്യം വിളിച്ചിരുന്നു'- സ്വാസിക പറഞ്ഞു.

കോൾഡ് കേസിലേക്ക് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് അവരെന്നെ വിളിച്ചില്ല. അതിന് ശേഷം ആ സിനിമ കാണുമ്പോഴാണ് ആ സ്ഥാനത്ത് ആത്മീയയെ കാണുന്നത്.'- സ്വാസിക തമാശയായി പറഞ്ഞു. എന്നാൽ പ്രേതത്തിന്റെ ലുക്ക് കൂടുതലുള്ളത് തനിക്കാണെന്നും അത് താൻ വിട്ടുതരില്ലെന്നുമാണ് സ്വാസികയുടെ ചോദ്യത്തിന് രസകരമായ മറുപടി ആത്മീയ രാജൻ നൽകിയത്.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇതിനോടകം പേരെടുത്തുകഴിഞ്ഞ നടിയാണ് ആത്മീയ രാജൻ. കണ്ണൂർ ചെറുകുന്ന് സ്വദേശിയായ ആത്മീയ തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ഏഴിൽ സംവിധാനം ചെയത മനംകൊത്തി പറവൈ എന്ന ഈ ചിത്രത്തിൽ ശിവകാർത്തികേയനായിരുന്നു ആത്മീയയുടെ നായകൻ. ഈ സിനിമ ബോക്‌സോഫീസിൽ സൂപ്പർഹിറ്റായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP