Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകൻ വീട്ടിൽ കൊണ്ടുവരുന്ന കഞ്ചാവും എംഡിഎമ്മെയും എടുത്ത് സൂക്ഷിക്കും; പൊലീസ് പരിശോധനക്കെത്തിയപ്പോൾ മകനെ പിന്തുണച്ച് പറഞ്ഞത് ഈ പ്രായത്തിൽ ഇതൊക്കെ പതിവല്ലേ എന്ന്; കൊച്ചിയിൽ വീട്ടിൽ നിന്നും കഞ്ചാവ് ശേഖരം കണ്ടെടുത്ത സംഭവത്തിൽ അമ്മ അറസ്റ്റിൽ; അമ്മയെ പിടികൂടിയതോടെ ഒളിവിൽ പോയി മകനും

മകൻ വീട്ടിൽ കൊണ്ടുവരുന്ന കഞ്ചാവും എംഡിഎമ്മെയും എടുത്ത് സൂക്ഷിക്കും; പൊലീസ് പരിശോധനക്കെത്തിയപ്പോൾ മകനെ പിന്തുണച്ച് പറഞ്ഞത് ഈ പ്രായത്തിൽ ഇതൊക്കെ പതിവല്ലേ എന്ന്; കൊച്ചിയിൽ വീട്ടിൽ നിന്നും കഞ്ചാവ് ശേഖരം കണ്ടെടുത്ത സംഭവത്തിൽ അമ്മ അറസ്റ്റിൽ; അമ്മയെ പിടികൂടിയതോടെ ഒളിവിൽ പോയി മകനും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ ലഹരിയുടെ ഉപയോഗം വർധിച്ചുവരുന്നതായാണ് ദിനംപ്രതി വാർത്തകൾ പുറത്ത് വരുന്നത്.ഇത് തെളിയിക്കുന്ന ഞെട്ടിക്കുന്ന കണക്കുകൾ സഹിതമാണ് പുറത്ത് വരുന്നത് എന്നതിനാൽ തന്നെ ഇവയുടെ ആധികാരികതയും വർധിക്കുന്നുണ്ട്.ലഹരിയുടെ കെണിയുൽ നിന്നും യുവതലമുറയെ രക്ഷിക്കാൻ നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാറും സന്നദ്ധ സംഘടനകളുമൊക്കെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.

ഇത്തരം പദ്ധതികളിൽ രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ച് നിരവധി തവണ അധികൃതർ ഓർമ്മപ്പെടുത്തിയതുമാണ്.എന്നാൽ മക്കളെ നേർവഴിക്ക് നടത്തേണ്ട രക്ഷിതാക്കൾ തന്നെ ഇത്തരം തെറ്റായ പ്രവണതകൾക്ക് മക്കൾക്ക് സഹായം ചെയ്താലോ..അത്തരത്തിൽ ഒരു വാർത്തയാണ് കൊച്ചി കൊച്ചി എളങ്കുന്നപ്പുഴയിൽ നിന്നും പുറത്ത് വരുന്നത്.വീട്ടിലെ മകന്റെ കഞ്ചാവ് ശേഖരത്തിന് സംരക്ഷണം നൽകിയ അമ്മ പിടിയിലായതാണ് വാർത്ത.

വീട്ടിൽനിന്ന് കഞ്ചാവും രാസലഹരിയും പിടിച്ചെടുത്ത സംഭവത്തിലാണ് വീട്ടമ്മ അറസ്റ്റിലായത്. എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയെയാണ് അറസ്റ്റ് ചെയ്തത്.വീട്ടിൽ എക്സൈസും കോസ്റ്റൽ പൊലീസും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നിന്റെ ശേഖരം പിടിച്ചെടുത്തത്.തുടർന്ന് ഖലീലയെ അറസ്റ്റു ചെയ്യുകയായിരുന്നു.രാഹുൽ മയക്കുമരുന്ന് സ്ഥിരം ഉപയോഗിക്കുന്ന ആളാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മകന് അമ്മ ഖലീല പൂർണ്ണ പിന്തുണ നൽകിയിരുന്നുവെന്നും അവർ പറഞ്ഞു. മകൻ വീട്ടിൽ കൊണ്ടുവരുന്ന മയക്കുമരുന്നുകൾ സൂക്ഷിക്കുന്നതും അമ്മയായിരുന്നു.വീട് പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ മകന്റെ പ്രവർത്തികളെ പിന്തുണച്ച് ഇവർ സംസാരിക്കുകയും ചെയ്തിരുന്നു.ഈ പ്രായത്തിൽ ഇത്തരത്തിലുള്ള ശീലമൊക്കെ പതിവാണെന്ന രീതിയിലാണ് ഇവർ ഉദ്യോഗസ്ഥരോട് സംസാരിച്ചതും.

മകന്റെ മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിച്ചു, മയക്കുമരുന്ന് സൂക്ഷിച്ചു, വീട്ടിൽ പരിശോധന നടത്താൻ എത്തിയ ഉദ്യോഗസ്ഥരെ എതിർത്തു സംസാരിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.കുറ്റകൃത്യത്തിന് ഒത്താശ ചെയ്യുന്നത് വലിയ കുറ്റമാണെന്ന് അറിയാമായിരുന്നിട്ടും ഖലീല മകന്റെ പ്രവൃത്തിയെ നിസാരവത്കരിക്കാൻ ശ്രമിച്ചുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.ഇവരെ രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.

ഇവരുടെ മകൻ രാഹുലാണ് കേസിൽ ഒന്നാം പ്രതി.ഖലീലയുടെ വീട്ടിൽ നിന്നും 70 മില്ലിഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു.വീട്ടിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയെന്നും അമ്മയെ അറസ്റ്റു ചെയ്‌തെന്നും അറിഞ്ഞതോടെ ഖലീലയുടെ മകൻ രാഹുൽ ഒളിവിൽ പോകുകയായിരുന്നു. രാഹുൽ നേരത്തെയും നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP