Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോസഫ് പാംപ്ലാനിയുടെ വിലപേശൽ കൊണ്ട് റബർ വില ഉയരുമോ? പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ഇക്കാര്യത്തിൽ അനുകൂല പ്രഖ്യാപനമുണ്ടാകാൻ സാധ്യത; കേന്ദ്രസർക്കാർ റബ്ബർ നേരിട്ടു സംഭരിച്ചാൽ വില വർധനവിന് സാധ്യത; വില മുന്നൂറിലേക്ക് എത്താൻ വെല്ലുവിളികളേറെ

ജോസഫ് പാംപ്ലാനിയുടെ വിലപേശൽ കൊണ്ട് റബർ വില ഉയരുമോ? പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ഇക്കാര്യത്തിൽ അനുകൂല പ്രഖ്യാപനമുണ്ടാകാൻ സാധ്യത; കേന്ദ്രസർക്കാർ റബ്ബർ നേരിട്ടു സംഭരിച്ചാൽ വില വർധനവിന് സാധ്യത; വില മുന്നൂറിലേക്ക് എത്താൻ വെല്ലുവിളികളേറെ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: തലശ്ശേരി അതിരൂപതാ ബിഷപ്പിന്റെ വിലപേശൽ രാഷ്ട്രീയം കൊണ്ട് റബർ വില ഉയരാൻ ഇടയാക്കുമോ? രാഷ്ട്രീയം മാത്രം ചർച്ച ആകുന്നതിനിടെയും റബർ കർഷർ നേരിയ പ്രതീക്ഷയിലാണ്. റബർ വില 300 രൂപയിലേക്ക് എത്താൻ നേരിയ സാധ്യത ഇപ്പോഴുമുണ്ട് താനും. എന്നാൽ വലിയ വെല്ലുവിളികളാണ് ഇക്കാര്യത്തിലുള്ളത്. പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ഇക്കാര്യത്തിൽ അനുകൂല പ്രഖ്യാപനമുണ്ടാകാനും സാധ്യതയുണ്ട്.

വില കുത്തനെ കൂടണമെങ്കിൽ പ്രധാനമായും രണ്ടുകാര്യങ്ങളാണു വേണ്ടത്. കേന്ദ്രസർക്കാർ നിശ്ചിത തുകയ്ക്ക് റബ്ബർ നേരിട്ടുസംഭരിക്കു എന്നതാണ് ഇതിൽ പ്രധാനം ഇതിന് സാധ്യതയുണ്ടെങ്കിൽ വില ഉയരാൻ ഇടയാക്കിയേക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇപ്പോൾ റബ്ബർകൃഷി വ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വിലസ്ഥിരതാ പദ്ധതിയനുസരിച്ച് ഇപ്പോൾ 170 രൂപയാണു റബ്ബറിനു കിട്ടുന്നത്. വിപണി വിലയിൽ നിന്നുള്ള വ്യത്യാസമാണു സർക്കാർ നൽകുന്നത്. അതായത്, കിലോയ്ക്ക് 140 രൂപയാണു വിലയെങ്കിൽ ബാക്കി 30 രൂപ സർക്കാർ നൽകുന്നതാണ് അവസ്ഥ. മാസങ്ങൾ വൈകിയാണു കിട്ടുന്നതെന്നുമാത്രം.

ഇത് 200 രൂപയാക്കാൻ നിശ്ചിത തുക എല്ലാ ബജറ്റിലും നൽകണമെന്നു കേരളം വർഷങ്ങളായി കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടും നടപ്പായിട്ടില്ല. ഈ വിഷയം രാ്ഷ്ട്രീയമായി കണ്ടജ് ബിജെപി ഇത് നടപ്പിലാക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ടയർ ഉൾപ്പെടെയുള്ള വസ്തുക്കൾക്കാവശ്യമായ റബ്ബറിന്റെ പകുതിയെങ്കിലും രാജ്യത്തെ കർഷകരിൽനിന്നു വാങ്ങണമെന്ന നിബന്ധന വെക്കേണ്ടിയും വരും. ഇതിന്റെ വില സർക്കാരിനു നിശ്ചയിക്കുകയുമാവാം. വൻകിട വ്യവസായികളുടെ എതിർപ്പ് വിളിച്ചുവരുത്തുന്നതാകും നടപടി. റബ്ബറിന്റെ കൂടിയവിലയും കുറഞ്ഞവിലയും നിശ്ചയിക്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്ന് റബ്ബർ ആക്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി സി. സെബാസ്റ്റ്യൻ പറഞ്ഞു.

ലോകവ്യാപാര കരാറനുസരിച്ച് ഇറക്കുമതിത്തീരുവ ഇപ്പോഴുള്ള 25 ശതമാനത്തിൽനിന്നു കൂട്ടാൻ കഴിയില്ല. വാജ്പേയ് സർക്കാരിന്റെ കാലത്തുകൊൽക്കത്ത, വിശാഖപട്ടണം തുറമുഖങ്ങളിലൂടെയേ ഇറക്കുമതി അനുവദിച്ചിരുന്നുള്ളൂ. മുംബൈയിലേക്കും ചെന്നൈയിലേക്കുമുള്ള ദൂരക്കൂടുതൽ കാരണം അവിടെയുള്ള വ്യവസായങ്ങൾക്കു കൂടുതൽ ഗതാഗതച്ചെലവു വരുമായിരുന്നു. പിന്നീട്, എല്ലാ തുറമുഖത്തും ഇറക്കുമതിക്ക് അനുമതി നൽകി. ഇതോടെ ആ ചെലവു കുറഞ്ഞു. ഇതു നിയന്ത്രിച്ചാലും കമ്പനികൾക്ക് നാട്ടിൽനിന്ന് കൂടുതൽ റബ്ബർ വാങ്ങേണ്ടിവരും.

കേരളത്തിനുമാത്രമായി റബ്ബർ പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്രത്തിനു കഴിയുമോയെന്നു സംശയമാണ്. എന്നാൽ, അടുത്തവർഷത്തെ പൊതുതിരഞ്ഞെടുപ്പിനുമുമ്പ് ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നവരുണ്ട്. റബ്ബർ ആക്ടിന്റെ പ്ലാറ്റിനം ജൂബിലി ഏപ്രിൽ 18-നു കോട്ടയത്ത് ആഘോഷിക്കുമ്പോൾ എന്തെങ്കിലും പ്രഖ്യാപനം വന്നേക്കാം. അല്ലെങ്കിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാകും. സഭയുടെ ആവശ്യം പരിഗണിച്ചാണു നടപടിയെന്നു വാദിക്കുകയുമാവാം. റബ്ബറിനെ ഇപ്പോഴും കാർഷികോത്പന്നമായല്ല, വ്യവസായത്തിനുള്ള അസംസ്‌കൃത വസ്തുവായാണു പരിഗണിക്കുന്നത്. അതിനാൽ കൃഷിമന്ത്രാലയത്തിനു പകരം വാണിജ്യമന്ത്രാലയത്തിനു കീഴിലാണു റബ്ബർ വരുന്നത്. ഇതു മാറ്റണമെന്ന കർഷകരുടെ ദീർഘകാല ആവശ്യവും പരിഗണിച്ചേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP