Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാർ പൗവത്തിലിന്റെ കബറടക്കം ഇന്ന്; കബറടക്ക ശുശ്രൂഷയുടെ രണ്ടാംഭാഗം രാവിലെ 9.30നു മെത്രാപ്പൊലീത്തൻ പള്ളിയിൽ ആരംഭിക്കും; ള ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

മാർ പൗവത്തിലിന്റെ കബറടക്കം ഇന്ന്; കബറടക്ക ശുശ്രൂഷയുടെ രണ്ടാംഭാഗം രാവിലെ 9.30നു മെത്രാപ്പൊലീത്തൻ പള്ളിയിൽ ആരംഭിക്കും; ള ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

സ്വന്തം ലേഖകൻ

ചങ്ങനാശേരി: വലിയ പിതാവിന് ഇന്ന് വിശ്വാസി സമൂഹം വിട നൽകും. ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോസഫ് പൗവത്തിലിന്റെ കബറടക്കം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഇന്നു സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിലെ മർത്ത്മറിയം കബറിടപ്പള്ളിയിലാണ് സംസ്‌ക്കാരം. കബറടക്ക ശുശ്രൂഷയുടെ രണ്ടാംഭാഗം രാവിലെ 9.30നു മെത്രാപ്പൊലീത്തൻ പള്ളിയിൽ ആരംഭിക്കും. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാകും. കുർബാന, നഗരികാണിക്കൽ എന്നിവയ്ക്കുശേഷമാകും കബറടക്കം നടക്കുക.

പൗവത്തൽ പിതാവിന്റെ കബറടക്ക ശുശ്രൂഷയുടെ ആദ്യഘട്ടം ഇന്നലെ നടന്നു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ഇന്നലെ രാവിലെ ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തെ ചാപ്പലിൽ എത്തിച്ചാണ് കബറടക്ക ശുശ്രൂഷകൾ തുടങ്ങിയത്. ഇന്ന് രാവിലെ നഗരത്തിൽ വാഹനനിയന്ത്രണമുണ്ടാകും.

നാളെ അവധി
മാർ ജോസഫ് പൗവത്തിലിനോടുള്ള ആദരസൂചകമായി കബറടക്കം നടക്കുന്ന നാളെ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. പരീക്ഷകൾ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP