Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റാങ്ക് പട്ടിക നിലനിൽക്കെ എൽ ഡി ടൈപ്പിസ്റ്റ് തസ്തിക വെട്ടിച്ചുരുക്കി; ആൾ കേരള റാങ്ക് ഹോൾഡേഴ്‌സ് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

റാങ്ക് പട്ടിക നിലനിൽക്കെ എൽ ഡി ടൈപ്പിസ്റ്റ് തസ്തിക വെട്ടിച്ചുരുക്കി; ആൾ കേരള റാങ്ക് ഹോൾഡേഴ്‌സ് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൽ ഡി ടൈപ്പിസ്റ്റ് തസ്തിക വെട്ടിച്ചുരുക്കുന്നതിനും, സൂപ്പർ ന്യൂമറി ആയി പ്രഖ്യാപിച്ച്‌ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളോട് കാണിക്കുന്ന അവഗണനയ്ക്കും എതിരെ ആൾ കേരള എൽ ഡി ടൈപ്പിസ്റ്റ് റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധ മാർച്ച് നടത്തി.

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ എസ് ജയൻ ഉദ്ഘാടനം ചെയ്തു. റാങ്ക് ലിസ്റ്റ് നിലനിൽക്കെ പോസ്റ്റ് വെട്ടിച്ചുരുക്കിയ നടപടി ശരിയല്ല എന്നും ഉദ്യോഗാർഥികളുടെ ഭാവി ഇല്ലാതെ ആക്കുന്ന നടപടിക്ക് എ ഐ വൈ എഫ് കൂട്ടുനിൽക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ഉദ്യോഗാർഥികൾക്ക് പിന്തുണയും ആയി ആൾ കേരള ടൈപ്പിസ്‌റ് ആൻഡ് സ്റ്റേനോഗ്രാഫർസ് അസോസിയേഷൻ ഉണ്ടാകുമെന്നു അസോസിയേഷനെ പ്രതിനിധീകരിച്ചു സംസാരിച്ച തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനുരാജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP