Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവി ജോസിനെ ചോദ്യം ചെയ്യുന്നത് അഴിമതിക്ക് പിന്നിലെ ശക്തിയെ കണ്ടെത്താൻ; ജോസിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയെന്ന് റിപ്പോർട്ട്; സന്തോഷ് ഈപ്പന്റെ അറസ്റ്റോടെ ലൈഫ് മിഷൻ കേസിൽ അഭ്യൂഹങ്ങൾ ഏറെ

യുവി ജോസിനെ ചോദ്യം ചെയ്യുന്നത് അഴിമതിക്ക് പിന്നിലെ ശക്തിയെ കണ്ടെത്താൻ; ജോസിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയെന്ന് റിപ്പോർട്ട്; സന്തോഷ് ഈപ്പന്റെ അറസ്റ്റോടെ ലൈഫ് മിഷൻ കേസിൽ അഭ്യൂഹങ്ങൾ ഏറെ

സ്വന്തം ലേഖകൻ

കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിൽ ലൈഫ് മിഷൻ മുൻ സിഇഒ യു.വി. ജോസിനെ ചോദ്യം ചെയ്യുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടരുന്നു. ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി ജോസ് ഇഡി ഓഫീസിൽ ഹാജരായത്. കഴിഞ്ഞ ദിവസം കേസിൽ സന്തോഷ് ഈപ്പനെ ഇഡി അറസ്റ്റു ചെയ്തിരുന്നു. അതുകൊണ്ട് തന്നെ യുവി ജോസിന്റെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്.

കഴിഞ്ഞയാഴ്ചയും രണ്ടു തവണയായി ജോസിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. കേസിൽ അറസ്റ്റിലായ സന്തോഷ് ഈപ്പനെ തനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നാണ് ജോസ് മൊഴി നൽകിയിരിക്കുന്നത്. യുവി ജോസിനെ ഇഡി അറസ്റ്റ് ചെയ്താലും വിട്ടയ്ക്കുമെന്നാണ് ഉയരുന്ന വിലയിരുത്തൽ. ലൈഫ് മിഷൻ കേസിൽ പുതിയ തലത്തിലേക്ക് അന്വേഷണം എത്തുന്നതിന്റെ സൂചനയാണ് സന്തോഷ് ഇപ്പന്റെ അറസ്റ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP