Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിഷപ്പിനെ കാണാൻ പോയത് തലയിൽ മുണ്ടിട്ടല്ല; മത നേതാക്കളെ കാണാൻ ഇനിയും പോകുമെന്ന് ബിജെപി നേതാവ് എൻ ഹരിദാസ്

ബിഷപ്പിനെ കാണാൻ പോയത് തലയിൽ മുണ്ടിട്ടല്ല; മത നേതാക്കളെ കാണാൻ ഇനിയും പോകുമെന്ന് ബിജെപി നേതാവ് എൻ ഹരിദാസ്

സ്വന്തം ലേഖകൻ

കണ്ണൂർ. : ബിഷപ്പിനെ കാണാൻ ബിജെപി , ന്യൂനപക്ഷ മോർച്ച നേതാക്കളും പോയത് തലയിൽ മുണ്ടിട്ടല്ലെന്നും ഇനിയും കാണാൻ പോകും. ബിഷപ്പിനെ മാത്രമല്ല മുസ്ലിം, ഹൈന്ദവ മത നേതാക്കളെയും കാണാൻ പോകുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സാധാരണമായി എല്ലാ മത മേലധ്യക്ഷൻ മാരെയും ബിജെപി നേതാക്കൾ കാണാറുണ്ട് അതു പ്രത്യേക രാഷ്ട്രീയ ലക്ഷ്യമൊന്നുമില്ല വോട്ടിനായി ബിഷപ്പിനോട് അഭ്യർത്ഥിച്ചിട്ടില്ല റബ്ബറിന്റെയും നെല്ലിന്റെ തു മുൾപ്പെടെയുള്ള എല്ലാ കാർഷിക വിളകളുടെയും വില തകർച്ചയെ കുറിച്ചു ബിഷപ്പുമായി ചർച്ച ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കെല്ലാം പോകാമെങ്കിൽ എന്തുകൊണ്ടു ബിജെപി നേതാക്കൾക്ക് വന്ദ്യ പിതാവിനെ കാണാൻ പോയി കൂടെന്ന് സിപിഎമ്മും കോൺഗ്രസും വ്യക്തമാക്കണം കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ന്യൂനപക്ഷങ്ങൾക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കി വരികയാണ്. എല്ലാവരുടെയും നികുതി പണം കൊണ്ടാണ് ഇതു ചെയ്യുന്നത്.

ഇവിടുത്തെ മുസ്ലീമിനെയും കൈസ്തവനെയും പാർസിയെയും ജൈനനേയുമെല്ലാം ചേർത്തുപിടിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഈ കാര്യം ചർച്ച ചെയ്യുന്നതിനായാണ് ബിഷപ്പിനെ കണ്ടത്. ന്യൂനപക്ഷങ്ങൾക്കായി കേന്ദ്രാവിഷ്‌കൃത പദ്ധതിയെ കുറിച്ചു സെമിനാർ നടത്തുന്നുണ്ട്. ഇനിയും ഇതിനെ കുറിച്ചു സംസാരിക്കാനും പങ്കെടുപിക്കുന്നതിനുമായി ന്യൂനപക്ഷ മത മേലധ്യക്ഷൻ മാരെ കാണുമെന്നും എൻ. ഹരിദാസ് പറഞ്ഞു. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നതിനാണ് എൽ ഡി എഫും യു.ഡി.എഫും ശ്രമിക്കുന്നത്.

എം.വി ജയരാജൻ നൽകുന്ന ന്യായീകരണ ക്യാപ്‌സൂൾ രണ്ടും മൂന്നും വിഴുങ്ങി നടക്കുകയാണ് കേരളത്തിലെ സാംസ്‌കാരികനായകന്മാർ. റബ്ബർ വില വർധനയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ കർഷക നേതാക്കളുമായി ചർച്ച നടത്തും. സാധ്യമായ എല്ലാ കാര്യവും ഈ കാര്യത്തിൽ ചെയ്യുമെന്നും എൻ. ഹരിദാസ് പറഞ്ഞു. ആറളം ഫാമിൽ ആദിവാസികളെ കാട്ടാനകൾ ചവുട്ടി കൊല്ലുമ്പോഴും ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും എൻ. ഹരിദാസ് പറഞ്ഞു.

ന്യൂനപക്ഷങ്ങൾ കേരളത്തിലും ബിജെപിക്ക് അനുകുലമായി മാറി ചിന്തിക്കും. ത്രിപുരയിലും ഗോവയിലും മിസോറാമിലുമൊക്കെ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾ ബി.ജെപിക്ക് വോട്ടുചെയ്ത അനുഭവം നമ്മുടെ മുൻപിലുണ്ടെന്നും ഇതേ പോലെ കേരളം മാറി ചിന്തിക്കുമെന്നും ഹരിദാസൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP