Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സഭയുടെ നടത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്; ഉമാ തോമസ് അടക്കം അഞ്ച് എംഎൽഎമാർ സത്യഗ്രഹത്തിൽ; ചട്ടവിരുദ്ധമെന്ന് ഭരണപക്ഷം; ശരിയായ നടപടിയല്ലെന്ന് സ്പീക്കർ; സർക്കാരിന് ധിക്കാരമെന്ന് വിഡി സതീശൻ; എന്തുകൊണ്ട് പ്രതിപക്ഷത്തെ കേൾക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി; നിയമസഭ ഇന്നും പ്രക്ഷുബ്ദം

സഭയുടെ നടത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്; ഉമാ തോമസ് അടക്കം അഞ്ച് എംഎൽഎമാർ സത്യഗ്രഹത്തിൽ; ചട്ടവിരുദ്ധമെന്ന് ഭരണപക്ഷം; ശരിയായ നടപടിയല്ലെന്ന് സ്പീക്കർ; സർക്കാരിന് ധിക്കാരമെന്ന് വിഡി സതീശൻ; എന്തുകൊണ്ട് പ്രതിപക്ഷത്തെ കേൾക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി; നിയമസഭ ഇന്നും പ്രക്ഷുബ്ദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സഭയുടെ നടത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഞ്ച് എംഎൽഎമാരാണ് അനിശ്ചിത കാല നിരാഹാരം ഇരിക്കുന്നത്. ഇന്ന് സഭ ചേരുമ്പോൾ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടക്കത്തിലേ സത്യഗ്രഹം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെ മന്ത്രി കെ രാജൻ നിലപാട് എടുത്തു. ചട്ട വിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഇതേ വികാരം സ്പീക്കർ എഎൻ ഷംസീറും പറഞ്ഞു. പിന്നീട് ചർച്ച ചെയ്യാത്തത് മുസ്ലിം ലീഗ് നേതാവ് കെ കുഞ്ഞാലിക്കുട്ടിയും ഉയർത്തി. സർക്കാരിന് ധിക്കാരമെന്ന് വിശദീകരിച്ചാണ് സഭാ നടുത്തള്ളത്തിൽ പ്രതിപക്ഷം സത്യാഗ്രഹം നടത്തുന്നത്. ഇത് ശരിയായ രീതിയല്ലെന്ന് സ്പീക്കറും വിശദീകരിച്ചു. അൻവർ സാദത്തും ഉമാ തോമസും അടക്കമുള്ളവരാണ് സത്യഗ്രഹം ഇരിക്കുന്നത്.

അടിയന്തര പ്രമേയ നോട്ടീസുകൾക്കെതിരായ നിലപാട് അവസാനിപ്പിക്കുക, എംഎൽഎമാർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നീ പ്രതിപക്ഷ ആവശ്യങ്ങളിൽ ഉറപ്പ് കിട്ടാത്ത സാഹചര്യത്തിൽ സഭാ നടപടികളിൽ സഹകരിക്കേണ്ട എന്നാണ് പ്രതിപക്ഷ നിലപാട്. ഇതാണ് ഇന്നും ചോദ്യോത്തര വേള മുതൽ പ്രതിഷേധം തുടങ്ങിയത്. അൻവർ സാദത്ത്, ടി.ജെ.വിനോദ്, കുറുക്കോളി മൊയ്ദീൻ, എ.കെ.എം.അഷ്റഫ്, ഉമാ തോമസ് എന്നിവരാണ് സത്യാഗ്രഹമിരിക്കുക. പ്രതിപക്ഷം ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യങ്ങളിൽ തീരുമാനമുണ്ടാകാതെ സഭാനടപടികളുമായി സഹകരിച്ചുപോകാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ അറിയിച്ചു. 

ഇന്നും പ്ലക്കാർഡുകളുമായെത്തി പ്രതിഷേധിച്ച പ്രതിപക്ഷം പ്രശ്‌ന പരിഹാരത്തിനായി സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചു. ധിക്കാരം നിറഞ്ഞ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഉന്നയിച്ച ആവശ്യങ്ങളിൽ നിന്നും പ്രതിപക്ഷം പിന്നോട്ടില്ലെന്നും വിഡി സതീശൻ പ്രഖ്യാപിച്ചു. എന്നാൽ പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിലൂടെ കാണിക്കുന്നില്ല. തികച്ചും ഏകപക്ഷീയമായി, പ്രതിഷേധങ്ങളൊഴിവാക്കിയുള്ള ദൃശ്യങ്ങളാണ് സഭാ ടിവിയിലൂടെ ദൃശ്യമാക്കുന്നത്. ഇതിനെതിരെ മാധ്യമപ്രവർത്തകരും പത്രപ്രവർത്തക കൂട്ടായ്മകളും സ്പീക്കറെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങൾ ഇതുവരെയും സഭാടിവിയിലൂടെ കാണിക്കുന്നില്ല.

അതേ സമയം, നിയമസഭയിലെ പ്രതിപക്ഷ സത്യാഗ്രഹ സമരത്തിനെതിരെ ഭരണ പക്ഷം രംഗത്തെത്തെത്തി. സഭാ നടത്തിപ്പിനോടുള്ള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും കേരളം പോലുള്ള നിയമസഭയ്ക്ക് ഇത് ചേർന്നതല്ലെന്നും മന്ത്രി കെ രാജൻ മറുപടി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP