Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കാൻ മോദിയും ദീദിയും തമ്മിൽ ധാരണ; പ്രധാനമന്ത്രിക്കും ബംഗാൾ മുഖ്യമന്ത്രിക്കുമെതിരെ ആരോപണവുമായി കോൺഗ്രസ്

രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കാൻ മോദിയും ദീദിയും തമ്മിൽ ധാരണ; പ്രധാനമന്ത്രിക്കും ബംഗാൾ മുഖ്യമന്ത്രിക്കുമെതിരെ ആരോപണവുമായി കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ധാരണയിലെത്തിയിരിക്കുകയാണെന്ന് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ചാണ് മമത പ്രവർത്തിക്കുന്നത്. രാഹുലിന്റെയും കോൺഗ്രസിന്റെയും പ്രതിച്ഛായ തകർക്കാൻ മോദിയും ദീദിയും തമ്മിൽ ധാരണയുണ്ടെന്നും കോൺഗ്രസ് എംപി അധ്ഹിർ രഞ്ജൻ ചൗധരി ആരോപിച്ചു.

ഇ.ഡിയുടെയും സിബിഐയുടെയും റെയ്ഡുകളിൽ നിന്ന് സ്വയം സംരക്ഷിക്കാനുള്ള ശ്രമമാണ് മമത നടത്തുന്നത്. അതുകൊണ്ടാണ് അവർ കോൺഗ്രസിനെ എതിർക്കുന്നത്. അപ്പോൾ പ്രധാനമന്ത്രിയും സന്തോഷിക്കും-അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ, രാഹുൽ ഗാന്ധിയെ മമത ബാനർജി രൂക്ഷമായി വിമർശിച്ചിരുന്നു. രാഹുൽ പ്രതിപക്ഷത്തിന്റെ മുഖമായാൽ മറ്റുള്ളവർക്ക് പ്രധാനമന്ത്രിയെ വിമർശിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്നായിരുന്നു ആക്ഷേപം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ടി.ആർ.പിയാണ് രാഹുൽ ഗാന്ധിയെന്നും രാഹുലിനെ നേതാവാക്കി ഉയർത്തുന്നതിനായി പാർലമെന്റ് നടപടികൾ പോലും ബിജെപി തടസപ്പെടുത്തുകയാണെന്നും മമത ആരോപിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP