Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎമ്മിനും എ രാജയ്ക്കും വൻ തിരിച്ചടി! ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; രാജ മത്സരിച്ചത് വ്യാജ ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കി; രാജയ്ക്ക് സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് ഹൈക്കോടതി ഉത്തരവ്; യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്റെ ഹർജി അംഗീകരിച്ചു കോടതി വിധി

സിപിഎമ്മിനും എ രാജയ്ക്കും വൻ തിരിച്ചടി! ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; രാജ മത്സരിച്ചത് വ്യാജ ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കി; രാജയ്ക്ക് സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് ഹൈക്കോടതി ഉത്തരവ്; യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്റെ ഹർജി അംഗീകരിച്ചു കോടതി വിധി

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: എ രാജയ്ക്ക് വൻ തിരിച്ചടി. ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. എ രാജക്ക് സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് കാണിച്ചാണ കോടതി തെരഞ്ഞെടുപ്പു റദ്ദക്കിയത്. രാജ തെരഞ്ഞെടുപ്പു വേളയിൽ ഹാജരാക്കിയത് വ്യാജ ജാതിസർട്ടിഫിക്കറ്റാണെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. കോടതി വിധി സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്. എം രാജ ക്രൈസ്തവ വിഭാഗക്കാരനാണെന്ന കോൺഗ്രസിലെ സ്ഥാനാർത്ഥി ഡി കുമാറിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആളല്ല രാജയെന്ന് വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. പരിവർത്തന ക്രൈസ്തവ വിഭാഗത്തിലെ അംഗമാണ് രാജയെന്നാണ് അയോഗ്യതയായി പറയുന്നത്. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയെങ്കിലും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന കോൺഗ്രസ് സ്ഥാനാർത്ഥി ഡി.കുമാറിന്റെ ആവശ്യം കോടതി തള്ളി. 2021-ലെ തിരഞ്ഞെടുപ്പിൽ 7848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ.രാജ വിജയിച്ചിരുന്നത്. ഈ കേസിൽ ഡി കുമാർ നടത്തിയത് നിർണായക പോരാട്ടമാണ്. കേസിൽ സാക്ഷി വിസ്താരം പൂർത്തിയായെന്നും താൻ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ട പ്രകാരമുള്ള രേഖകൾ ഹാജരാക്കാൻ സാക്ഷികളിൽ ഒരാളായ എല്ലപ്പെട്ടി സി.എസ്ഐ പാസ്റ്ററേറ്റിലെ പാസ്റ്ററായ അരുൾ രാജ് തയ്യാറാവുന്നില്ലെന്നത് അടക്കമുള്ള കാര്യങ്ങള് ഡി കുമാർ കോടതി മുമ്പാ കൊണ്ടുവന്നിരുന്നു.

എ എ.രാജ തമിഴ്പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് ഏറെ സ്വാധീനം ഉള്ള സംവരണമണ്ഡലമായ ദേവികുളം നിയോജകമണ്ഡലത്തിൽ നിന്ന് ജനവിധി തേടി നിയമസഭയിലെത്തിയ ആളാണ്. കാലാകാലങ്ങളായി പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള ദേവികുളം നിയോജകമണ്ഡലത്തിൽ മത്സരിച്ച രാജ പരിവർത്തിത ക്രിസ്ത്യൻ ആണ്. പരിവർത്തനം ചെയ്തതോടെ പട്ടികജാതിക്കാരനല്ലാതായി. ദേവികുളം സി.എസ്ഐ പള്ളിയിൽ നടന്ന രാജയുടെ വിവാഹച്ചടങ്ങുകളുടെ ഫോട്ടോ അടക്കമുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. ക്രിസ്തീയ മതവിശ്വാസിയല്ലാത്ത ഒരാളുടെ വിവാഹം പള്ളിയിൽ നടക്കാൻ സാധ്യതയില്ലെന്ന വസ്തുത പകൽ പോലെ വ്യക്തമാണ്. ഒന്ന് മുതൽ 2216 വരയുള്ള ക്രമനമ്പറിൽ ഉള്ള രജിസ്റ്ററുകൾ കാണാതായി എന്നാണ് പാസ്റ്റർ കോടതിയിൽ അറിയിച്ചിട്ടുള്ളത്.

സി.എസ്ഐ പള്ളിയിൽ 1982 മുതലുള്ള രാജയുടെ പിതാവിന്റെയും കുടുംബാഗങ്ങളുടെയും അംഗത്വ രേഖകളുടെ പകർപ്പും നൽകി. 2016ൽ രാജയുടെ മാതാവ് മരണപ്പെട്ട സമയത്ത് സെൽവകുമാർ എന്ന പാസ്റ്ററാണ് ക്രസ്തീയ മതാചാരപ്രകാരം ചടങ്ങുകൾ ചെയ്തിട്ടുള്ളത്. ഇടുക്കിയിലെ തോട്ടംമേഖല ഉൾക്കൊള്ളുന്ന ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടികജാതി/പട്ടികവർഗ്ഗത്തിനായി സംവരണം ചെയ്ത മണ്ഡലമാണ്. പട്ടികജാതി/പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുന്നവർക്ക് മാത്രമേ ഇത്തരം മണ്ഡലങ്ങളിൽ മത്സരിക്കാൻ അവസരമുള്ളൂ.

എന്നാൽ, ഈ നിയമം അട്ടിമറിച്ച് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് ദേവികുളം എം എൽ എയായ അഡ്വ. എ രാജ മത്സരിച്ചതെന്ന ഡി കുമാറിന്റെ വാദമാണഅ കോടതി അംഗീകരിച്ചിരിക്കുന്നത്. മാത്രമല്ല , എംഎൽഎ എ രാജയുടെ വിവാഹം ക്രിസ്ത്യൻ ആചാരപ്രകാരം പള്ളിയിൽ വച്ചാണ് നടന്നിട്ടുള്ളത്. ജനനം മരണം അടക്കമുള്ള എല്ലാ കുടുംബകാര്യങ്ങളും ക്രസ്ത്യൻ ആചാരപ്രകാരം നടത്തുന്ന എ രാജ, പട്ടിക ജാതിയാണെന്ന വ്യാജ സത്യവാങ് മൂലമാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹാജരാക്കിയത്. ഇത്തരത്തിൽ തെരഞ്ഞടുപ്പിൽ കൃത്രിമത്വം കാണിച്ച രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഡി കുമാർ ഹൈക്കോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP