Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടീഷ് നിയമത്തിന് തടയിടാൻ പാഴ്ശ്രമം വേണ്ടെന്ന മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയനുമായി ചർച്ച; അഭയാർത്ഥികളായി എത്തുന്നവർക്ക് ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കാൻ ചർച്ച; സുവെല്ലയുടെ റുവാണ്ടൻ പദ്ധതി വിജയിച്ചേക്കും

ബ്രിട്ടീഷ് നിയമത്തിന് തടയിടാൻ പാഴ്ശ്രമം വേണ്ടെന്ന മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയനുമായി ചർച്ച; അഭയാർത്ഥികളായി എത്തുന്നവർക്ക് ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കാൻ ചർച്ച; സുവെല്ലയുടെ റുവാണ്ടൻ പദ്ധതി വിജയിച്ചേക്കും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അവസാനം, സുവെല്ല ബ്രേവർമാന്റെ അനധികൃത കുടിയേറ്റം തടയുന്നതിനുള്ള നടപടികൾ ലക്ഷ്യം കണ്ടേക്കുമെന്ന സൂചനകൾ പുറത്തു വരുന്നു. സുവെല്ലയുടെ റുവാണ്ടൻ പദ്ധതിയോടുള്ള എതിർപ്പ് മാറ്റാൻ യൂറോപ്യൻ ജഡ്ജിമാർ തയ്യാറായേക്കും എന്നാണ് സൂചന. യു കെയിൽ നിന്നും റുവാണ്ടയിലേക്കുള്ള വിമാനം ഉയർന്ന് പൊങ്ങുന്നത് അവർ തടഞ്ഞേക്കില്ല. ഈ പ്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ, സ്ട്രാസ്ബർഗിലെ യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സ് തലവന്മാരുമായി ചർച്ച ചെയ്തു.

കഴിഞ്ഞ വർഷം, നാടുകടത്തപ്പെട്ട അനധികൃത അഭയാർത്ഥികളുമായി ആഫ്രിക്കൻ രാജ്യത്തേക്ക് പോകാനിരുന്ന വിമാനം തടഞ്ഞ റൂൾ 39 എന്നറിയപ്പെടുന്ന പ്രക്രിയയാണ് ചർച്ചയിൽ പ്രധാനമായും വിഷയമായത്. റുവാണ്ടയിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനിടയിൽ, അവിടെയെത്തുന്ന അഭയാർത്ഥികൾക്ക് ലഭ്യമാക്കാവുന്ന വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ എന്നിവയും സുവെല്ല ബ്രേവർമാൻ പരിശോധിച്ചിരുന്നു.

റുവാണ്ട അഭയം നൽകിയ, നിരവധി രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ താൻ അവിടെ കണ്ടെന്നും അവർക്ക് വിദ്യാഭ്യാസം, സുരക്ഷ, ഭാവിയിൽ തൊഴിൽ അവസരങ്ങൾ എന്നിവ ഉറപ്പാക്കുമെന്നും സുവെല്ല പറഞ്ഞു. റുവാണ്ടയിൽ എത്തുനൻ അഭയാർത്ഥികൾക്ക് തീർച്ചയായും ശോഭനമായ ഒരു ഭാവിയായിരിക്കും ഉണ്ടാവുക.

2022 ജൂണിൽ അനധികൃത അഭയാർത്ഥികളുമായി റുവാണ്ടയിലെക്ക് പറന്നുയരാൻ ഇരുന്ന വിമാനം, യാത്രാ സമയത്തിന് തൊട്ടു മുൻപാണ് യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സിലെ ഒരു ജഡ്ജിയുടെ ഉത്തരവിനെ തുടർന്ന് യാത്ര റദ്ദാക്കിയത്. യു കെ അപ്പീൽ കോർട്ടിന്റെ റൂളിംഗിനൊപ്പം ഈ വിധിയും റുവാണ്ടൻ പദ്ധതി തത്ക്കാലത്തേക്ക് നിർത്തി വയ്ക്കുന്നതിനിടയാക്കി.

യു കെയിൽ നിന്നെത്തുന്ന അഭയാർത്ഥികളെ സ്വീകരിക്കാൻ റുവാണ്ട തയ്യാറായി കഴിഞ്ഞു എന്ന് കഴിഞ്ഞ ദിവസം സുവെല്ല ബ്രേവർമാൻ പറഞ്ഞിരുന്നു. അതായത്, മിക്കവാറും വരുന്ന വേനൽക്കാലം മുതൽ തന്നെ യു കെയിൽ ചാനൽ മാർഗ്ഗം എത്തുന്ന അനധികൃത അഭയാർത്ഥികളെ റുവാണ്ടയിലേക്ക് നാടുകടത്തും. അസ്വീകാര്യമാം വിധം വലിയ എണ്ണം അഭയാർത്ഥികളാണ് ഇപ്പോൾ യു കെയിൽ ഹോട്ടലുകളിൽ താമസിക്കുന്നതെന്ന് സുവെല്ല ചൂണ്ടിക്കാട്ടി. പ്രതിദിനം 6 മില്യൺ പൗണ്ടാണ് ഇവർക്കായി ചെലവാക്കുന്നത്. ഇത് കുറച്ചു കൊണ്ടുവരേണ്ടതുണ്ട്.

ഇത്തരത്തിൽ അഭയാർത്ഥികളായി എത്തുന്നവരെ നാടുകടത്തുന്നതിന് അനുകൂലമായ ഒരു ഹൈക്കോടതി ഉത്തരവ്സർക്കാർ ഈ വർഷം ആദ്യം സമ്പാദിച്ചിരുന്നു. അങ്ങനെ ഇക്കാര്യത്തിൽ വലിയൊരു കടമ്പ കടക്കാൻ സർക്കാരിനായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP