Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മ്യൂസിക് അക്കാദമിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സംഗീത കലാനിധി പുരസ്‌കാരം ബോംബെ ജയശ്രീക്ക്

മ്യൂസിക് അക്കാദമിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സംഗീത കലാനിധി പുരസ്‌കാരം ബോംബെ ജയശ്രീക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മ്യൂസിക് അക്കാദമിയുടെ 2023-ലെ സംഗീത കലാനിധി പുരസ്‌കാരം കർണാടക സംഗീതജ്ഞ ബോംബെ ജയശ്രീക്ക്. വസന്തലക്ഷ്മി നരസിംഹാചാരിക്കാണ് നൃത്ത്യ കലാനിധി പുരസ്‌കാരം.മ്യൂസിക് അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി ഐകകണ്ഠ്യേനയാണ് പുരസ്‌കാരങ്ങൾ നിശ്ചയിച്ചതെന്ന് അക്കാദമി പ്രസിഡന്റ് എൻ. മുരളി പറഞ്ഞു.

പുരസ്‌കാരവിവരം ബോംബെ ജയശ്രീയെ അറിയിച്ചതായി എൻ.മുരളി ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നിരവധി ചലച്ചിത്രഗാനങ്ങളും അവർ ആലപിച്ചിട്ടുണ്ട്. ഗായിക എന്നതിലുപരി സംഗീതസംവിധായിക, അദ്ധ്യാപിക തുടങ്ങിയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബോംബെ ജയശ്രീ സാധാരണക്കാരായ കുട്ടികൾക്കായി സംഗീതം പകർന്നുനൽകുന്നുമുണ്ട്.

സംഗീത ചൂഡാമണി (2005), കലൈമാമണി (2007), സംഗീത കലാസാരഥി (2007), ഓണററി ഡോക്ടറേറ്റ് (2009) എന്നിവ നേടിയ ജയശ്രീയെ 2021-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.കർണാടക സംഗീതജ്ഞ പാൽക്കുളങ്ങര അംബികാ ദേവി, മൃദംഗ വിദ്വാൻ കെ.എസ്. കാളിദാസ് എന്നിവർക്കാണ് സംഗീത കലാ ആചാര്യ പുരസ്‌കാരം.

ഡിസംബർ 15 മുതൽ ജനുവരി ഒന്നുവരെ നടക്കുന്ന മ്യൂസിക് അക്കാദമിയുടെ 97-ാമത് വാർഷിക കോൺഫറൻസിൽ ബോംബെ ജയശ്രീ പങ്കെടുക്കും. ഒന്നാം തീയതിയാണ് അവർക്കുള്ള സംഗീത കലാനിധി പുരസ്‌കാരം കൈമാറുക. ജനുവരി മൂന്നിന് നടക്കുന്ന പതിനേഴാമത് വാർഷിക നൃത്തോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ വസന്തലക്ഷ്മി നരസിംഹാചാരി നൃത്യകലാനിധി പുരസ്‌കാരം ഏറ്റുവാങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP