Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രെയിനിൽ യാത്ര ഗോവയിൽ നിന്നും തൃശൂരിലേക്ക്; ഇരുപത്തിരണ്ടുകാരിയുടെ കൈവശം 279 കുപ്പി മദ്യം; ബാഗ് നിറയെ മദ്യകുപ്പികൾ കണ്ടെത്തി ആർ പി എഫ്

ട്രെയിനിൽ യാത്ര ഗോവയിൽ നിന്നും തൃശൂരിലേക്ക്; ഇരുപത്തിരണ്ടുകാരിയുടെ കൈവശം 279 കുപ്പി മദ്യം; ബാഗ് നിറയെ മദ്യകുപ്പികൾ കണ്ടെത്തി ആർ പി എഫ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ട്രെയിനിൽ ഗോവയിൽ നിന്നും തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി റെയിൽവേ പൊലീസിന്റെ പിടിയിൽ. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി ശ്രാവണിയാണ് ( 22) പിടിയിലായത്. ഗോവയിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന മദ്യമാണ് പിടിച്ചെടുത്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തൃശൂർ ആർ.പി.എഫ് ഇൻസ്പെക്ടർ അജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബാഗിൽ ഒളിപ്പിച്ച മദ്യം പിടിച്ചെടുത്തത്. 750 മില്ലി ലിറ്ററിന്റെ 77 കുപ്പിയും 90 മില്ലി ലിറ്ററിന്റെ 202 ബോട്ടിലുമാണ് പിടിച്ചെടുത്തത്.

27,000 രൂപ വിലമതിക്കുന്ന മദ്യമാണ് പിടികൂടിയതെന്ന് ആർ.പി.എഫ് അറിയിച്ചു. ആർ.പി.എഫിന്റെ ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്‌ക്വാഡ് പിടികൂടിയ മദ്യവും പ്രതിയെയും എക്സൈസിന് കൈമാറി. തൃശൂരിൽ ആർക്കായാണ് മദ്യമെത്തിച്ചതെന്നത് ഉൾപ്പെടെയുള്ളവ അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP