Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അന്ന് ബ്ലാസ്റ്റേഴ്‌സ് കളി ബഹിഷ്‌കരിച്ചപ്പോൾ വിമർശനം; ഇന്ന് സ്വന്തം ടീം തോറ്റപ്പോൾ റഫറീയിങ്ങിന് പഴി; ഫൈനലിലെ തോൽവിക്കു പിന്നാലെ 'വാർ' കൊണ്ടുവരണമെന്ന് ബംഗളൂരു എഫ്.സി ഉടമ; പരിഹസിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ

അന്ന് ബ്ലാസ്റ്റേഴ്‌സ് കളി ബഹിഷ്‌കരിച്ചപ്പോൾ വിമർശനം; ഇന്ന് സ്വന്തം ടീം തോറ്റപ്പോൾ റഫറീയിങ്ങിന് പഴി; ഫൈനലിലെ തോൽവിക്കു പിന്നാലെ 'വാർ' കൊണ്ടുവരണമെന്ന് ബംഗളൂരു എഫ്.സി ഉടമ; പരിഹസിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ

സ്പോർട്സ് ഡെസ്ക്

പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ എടികെ മോഹൻ ബഗാനോട് ബംഗളൂരു എഫ്.സി പരാജയപ്പെട്ട് കിരീടം കൈവിട്ടതിന് പിന്നാലെ റഫറീയിങ്ങിനെ പഴിച്ച് ബംഗളൂരു എഫ്.സി ഉടമ പാർഥ് ജിൻഡാൽ. ചില തീരുമാങ്ങൾ വലിയ മത്സരങ്ങളെ സ്വാധീനിക്കുമെന്നും വാർ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഫൈനലിൽ ഐ.ടി.കെ മോഹൻ ബഗാനോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് സുനിൽ ഛേത്രിയും സംഘവും പരാജയപ്പെട്ടത്. നിശ്ചിത സമയത്തും അധികസമയത്തും 2-2 എന്ന് സ്‌കോറിൽ സമനില പാലിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. 4-3 എന്ന സ്‌കോറിനായിരുന്നു എ.ടി.കെയുടെ കിരീടധാരണം.

ഒപ്പത്തിനൊപ്പം പൊരുതിയ ബെംഗളൂരു എഫ്‌സിയെ പെനൽറ്റി ഷൂട്ടൗട്ടിൽ 4-3നാണ് എടികെ തോൽപിച്ചത്. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 2-2 സമനിലയായിരുന്നു. ഷൂട്ടൗട്ടിൽ ബെംഗളൂരുവിന്റെ ബ്രൂണോ റെമീറസ് എടുത്ത മൂന്നാം കിക്ക് എടികെ ഗോൾകീപ്പർ വിശാൽ കെയ്ത്ത് തടഞ്ഞപ്പോൾ പാബ്ലോ പെരസിന്റെ അഞ്ചാം കിക്ക് പോസ്റ്റിനു പുറത്തേക്ക് പോയി.

എടികെ താരങ്ങൾ എടുത്ത നാല് കിക്കും ലക്ഷ്യത്തിലെത്തിച്ചു. മത്സരത്തിന്റ നിശ്ചിത സമയത്ത് പെട്രാറ്റോസ് എടികെയ്ക്കായി ഇരട്ടഗോൾ നേടിയപ്പോൾ സുനിൽ ഛേത്രി (45+5), റോയ് കൃഷ്ണ (78) എന്നിവർ ബെംഗളൂരുവിനായി ഗോൾ നേടി. നിശ്ചിത സമയത്തെ 3 ഗോളുകൾ പെനൽറ്റിയിലൂടെയായിരുന്നു.

'ഇന്ത്യൻ സൂപ്പർ ലീഗിൽ വാർ നടപ്പാക്കേണ്ടത് ആവശ്യമാണെന്ന് പറയുന്നതിൽ ഖേദമുണ്ട്. ചില തീരുമാനങ്ങൾ വലിയ മത്സരങ്ങളെ നശിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു. ബംഗളൂരു എഫ്.സിയെ കുറിച്ച് അഭിമാനിക്കുന്നു. നിങ്ങളിന്ന് തോറ്റിട്ടില്ല. ചില തീരുമാനങ്ങൾ ഞെട്ടിക്കുന്നതായിരുന്നു' -ജിൻഡാൽ ട്വിറ്ററിൽ കുറിച്ചു. നിശ്ചിത സമയത്ത് എ.ടി.കെ നേടിയ രണ്ടു ഗോളുകളും പെനാൽറ്റിയിലൂടെയായിരുന്നു.

ബംഗളൂരുവിന് അനുകൂലമായും ഒരു പെനാൽറ്റി ലഭിച്ചിരുന്നു. മോഹൻബഗാന് അനുകൂലമായി വിളിച്ച രണ്ടാമത്തെ പെനാൽറ്റി തെറ്റായ തീരുമാനമാണ് എന്നാണ് ബംഗളൂരുവിന്റെ വാദം. നംഗ്യാൽ ഭൂട്ടിയയെ ബോക്സിൽ പാബ്ലോ പെരസ് വീഴ്‌ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. പെട്രാറ്റോസ് നേടിയ ഈ ഗോളിലൂടെയാണ് ബഗാൻ മത്സരത്തിലേക്ക് തിരിച്ചുവന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാരുടെ നിലപാടിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് നോക്കൗട്ട് മത്സരത്തിനിടെ ഗ്രൗണ്ട് വിട്ടിരുന്നു. ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു താരം സുനിൽ ഛേത്രി അടിച്ച ഗോൾ വൻ വിവാദത്തിനും വഴിയൊരുക്കി. താരങ്ങൾ തയാറാകും മുൻപേ തന്നെ സുനിൽ ഛേത്രി ഫ്രീകിക്ക് എടുത്തെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ വാദം. എന്നാൽ റഫറി ഇത് അംഗീകരിക്കാത്തതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ച് താരങ്ങളെ തിരികെവിളിക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ രൂക്ഷഭാഷയിലാണ് അന്ന് പാർഥ് ജിൻഡാൽ പ്രതികരിച്ചത്.

പാർഥ് ജിൻഡാലിന്റെ ട്വീറ്റിനെ പരിഹസിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. കർമ ഫലമാണ് ബംഗളൂരു അനുഭവിക്കുന്നത് എന്ന് നിരവധി ആരാധകർ ഇതിനു താഴെ ട്വീറ്റ് ചെയ്തു. 'റഫറി കാരണം ഫൈനലിലെത്തി, റഫറി കാരണം ഫൈനൽ തോറ്റു, സമതുലിതം' -ഒരാൾ പോസ്റ്റ് ചെയ്തു.

റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബംഗളൂരുവിനെതിരെയുള്ള മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് ബഹിഷ്‌കരിച്ചത് നേരത്തെ പാർഥ് ജിൻഡാൽ ചോദ്യം ചെയ്തിരുന്നു. ബഹിഷ്‌കരണ തീരുമാനം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിനെ എങ്ങനെ ചിത്രീകരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP