Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതിയെ മർദ്ദിച്ച് കാറിൽ കയറ്റി; ടീ ഷർട്ടിൽ പിടിച്ച് വലിച്ചിഴച്ച് യുവാവ് കാറിലേക്കു തള്ളിയിട്ടു; പ്രതികരിക്കാതെ റോഡിൽ നിൽക്കുന്ന ആളുകൾ; ദൃശ്യങ്ങൾ പ്രചരിച്ചതോടെ അന്വേഷണം

യുവതിയെ മർദ്ദിച്ച് കാറിൽ കയറ്റി; ടീ ഷർട്ടിൽ പിടിച്ച് വലിച്ചിഴച്ച് യുവാവ് കാറിലേക്കു തള്ളിയിട്ടു; പ്രതികരിക്കാതെ റോഡിൽ നിൽക്കുന്ന ആളുകൾ; ദൃശ്യങ്ങൾ പ്രചരിച്ചതോടെ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിരക്കേറിയ റോഡിൽ ആളുകൾ നോക്കിനിൽക്കെ ഒരു യുവതിയെ മർദ്ദിച്ച് കാറിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. നോർത്ത് വെസ്റ്റ് ഡൽഹിയിലെ മംഗോൽപുരിയിലാണ് സംഭവം. ജീൻസും ടീ ഷർട്ടുമാണ് യുവതി ധരിച്ചിരുന്നത്. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം തുടങ്ങി.

രാത്രിയിൽ നല്ല ട്രാഫിക്കുള്ള റോഡിലാണ് യുവതിയുടെ ടീ ഷർട്ടിൽ പിടിച്ച് യുവാവ് വലിച്ചിഴച്ച് കാറിലേക്കു തള്ളിയിട്ടത്. എതിർഭാഗത്തെ ഡോർ തുറന്ന് മറ്റൊരു യുവാവ് ഇതെല്ലാം കാണുന്നുണ്ടായിരുന്നെങ്കിലും തടയാൻ ശ്രമിച്ചില്ല. യുവതി കാറിൽ കയറിയതോടെ ഇരു ഡോറുകളും അടച്ചു. കാറിന്റെ ഡ്രൈവറും വിഷയത്തിൽ പ്രതികരിച്ചില്ല.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. കാർ ഡ്രൈവർ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വ്യക്തിയാണെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡൽഹി പൊലീസ് ഡ്രൈവറെ കണ്ടെത്തി.

ശനിയാഴ്ച രാത്രി 11:30ന് ഗുരുഗ്രാമിലെ ഇഫ്കോ ചൗക്കിന് സമീപമാണ് ഈ കാർ അവസാനമായി കണ്ടതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കണ്ടെത്തി. എന്നാൽ മൂന്ന് യാത്രക്കാർ എവിടെയാണ് ഇറങ്ങിയതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ് അന്വേഷണ സംഘം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP