Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞാൻ ഒരുപാട് നാളുകൾക്ക് ശേഷമാണ് എന്റെ മാക്കത്തിനെ കാണുന്നത്; മാക്കത്തിന് സുഖമാണോ?' പ്രേം നസീറിന്റെ ശബ്ദത്തിൽ ഷീലയോട് ജയറാം; എങ്ങോട്ടാണ് റെജിച്ചായനും കൊച്ചുത്രേസ്യയുമെന്ന് തിരക്കി ആരാധകരും

'ഞാൻ ഒരുപാട് നാളുകൾക്ക് ശേഷമാണ് എന്റെ മാക്കത്തിനെ കാണുന്നത്; മാക്കത്തിന് സുഖമാണോ?' പ്രേം നസീറിന്റെ ശബ്ദത്തിൽ ഷീലയോട് ജയറാം; എങ്ങോട്ടാണ് റെജിച്ചായനും കൊച്ചുത്രേസ്യയുമെന്ന് തിരക്കി ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

അഭിനയത്തിനൊപ്പം തന്നെ അനുകരണ കലയിലൂടെയും പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് ജയറാം. പ്രേംനസീർ, കമൽഹാസൻ, മണിരത്‌നം അങ്ങനെ പല പ്രമുഖരേയും അനുകരിച്ച് കൈയടി വാങ്ങിയിട്ടുണ്ട് മലയാളികളുടെ ഈ പ്രിയതാരം. പൊതുവേദികളിൽ ജയറാം എത്തിയിട്ടുണ്ടെങ്കിൽ പിന്നെ അവിടെ ചിരിയുടെ പൂരമാണ്. ആളുകളെ ചിരിപ്പിക്കാനും രസിപ്പിക്കാനുമൊക്കെ ജയറാമിനോളം പോന്ന മറ്റൊരു താരമുണ്ടോയെന്നും സംശയമാണ്.

പൊന്നിയിൻ സെൽവന്റെ പ്രൊമോഷൻ പരിപാടിക്കിടെ പ്രഭു, മണിരത്‌നം, കാർത്തി, ജയംരവി തുടങ്ങിയവരെ ജയറാം അനുകരിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറുകയും ചെയ്തിരുന്നു. ഏയ് മണീ,മണീ, മണി പസിക്കിത് മണീ, മണീ..? എന്ന പ്രഭുവിനെ അനുകരിച്ച ജയറാമിന്റെ വീഡിയോ ട്രോളുകളിലും നിറഞ്ഞിരുന്നു. സൂപ്പർ സ്റ്റാർ രജിനികാന്ത് അടക്കം ജയറാമിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

അതുല്യപ്രതിഭ പ്രേംനസീറിനെ മനോഹരമായി അനുകരിക്കാറുള്ള ഒരാൾ കൂടിയാണ് ജയറാം. പല വേദികളിലും പ്രേംനസീറിനെ അനുകരിച്ച് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട് താരം. മിമിക്രി വേദികളിൽ നിന്നാണ് ജയറാം സിനിമയിലേക്ക് എത്തുന്നതും. ടിവിയിലും ഷോകളിലുമെല്ലാം ജയറാം മിമിക്രി ചെയ്യാൻ യാതൊരു മടിയും കാണിക്കാറുമില്ല.

സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് ജയറാം. കുടുംബത്തിനൊപ്പമുള്ളത് അടക്കം ഒട്ടേറെ വീഡിയോകൾ താരം പങ്കവയ്ക്കാറുണ്ട്. നാളുകൾക്ക് ശേഷം നടി ഷീലയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് ജയറാം. ഫ്‌ളൈറ്റ് യാത്രക്കിടെ പകർത്തിയ വീഡിയോയാണിത്. ഞാൻ ഒരുപാട് നാളുകൾക്ക് ശേഷമാണ് എന്റെ മാക്കത്തിനെ കാണുന്നത്. മാക്കത്തിന് സുഖമാണോ? എന്നാണ് പ്രേം നസീറിന്റെ ശബ്ദത്തിൽ ജയറാം ഷീലയോട് ചോദിക്കുന്നത്.

      View this post on Instagram

A post shared by Jayaram (@actorjayaram_official)

ജയറാമിന്റെ ചോദ്യങ്ങൾക്ക് ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ഷീലയേയും വീഡിയോയിൽ കാണാം. ഇരുവരും ഒന്നിച്ചെത്തിയ മനസിനക്കരെ എന്ന ചിത്രത്തിലെ മെല്ലെയൊന്ന് പാടി നിന്നെ ഞാനുണർത്തി ഓമലേ എന്ന ഗാനവും വീഡിയോയുടെ ബാക്ക്ഗ്രൗണ്ടിൽ കേൾക്കാം. നിരവധി പേരാണ് ജയറാമിന്റെ ഈ ക്യൂട്ട് വീഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. ജയറാമേട്ടൻ മനസിനക്കരയിലേക്ക് കൊണ്ടുപോയി, എങ്ങോട്ടാ യാത്രാ, റെജിച്ചായനും കൊച്ചുത്രേസ്യയും എന്നൊക്കെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ.

ബിഗ് ബഡ്ജറ്റ് ചിത്രങ്ങളടക്കം നിരവധി സിനിമകളാണ് ജയറാമിന്റെ ലൈൻ അപ്പിലുള്ളത്. മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവൻ 2 ആണ് പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം. പൊന്നിയിൻ സെൽവനിലെ ജയറാമിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടൻ മഹേഷ് ബാബുവിനൊപ്പം താൻ അഭിനയിക്കാൻ പോവുകയാണെന്ന വിവരം ജയറാം പങ്കുവച്ചിരുന്നു.

മഹേഷ് ബാബുവിന്റെ 28-ാമത്തെ ചിത്രം കൂടിയാണിത്. ഗോസ്റ്റ് എന്ന ചിത്രവും ജയറാമിന്റേതായി വരാനുണ്ട്. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രമായിരുന്നു ജയറാമിന്റേതായി ഒടുവിലെത്തിയ മലയാള ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP