Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഅ്ദനിക്ക് ചികിത്സ നിഷേധിക്കുന്നത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനം; നിയമസഭ സമ്മേളനത്തിൽ വിഷയം ഉന്നയിക്കും: വി ഡി സതീശൻ

മഅ്ദനിക്ക് ചികിത്സ നിഷേധിക്കുന്നത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനം; നിയമസഭ സമ്മേളനത്തിൽ വിഷയം ഉന്നയിക്കും: വി ഡി സതീശൻ

സ്വന്തം ലേഖകൻ

കൊച്ചി: അബ്ദുന്നാസിർ മഅ്ദനിയുടെ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മഅ്ദിയുടെ വിഷയം കേവലം വ്യക്തിപരമായ വിഷയമല്ലെന്നും രാജ്യത്തെ മുഴുവൻ മനുഷ്യരെയും ബാധിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യ അവകാശങ്ങളുടെ പ്രശ്‌നമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. വിഷയത്തിൽ കേരളത്തിന്റെ ഏകാഭിപ്രായം രൂപപ്പെടുത്താനും നീതി ഉറപ്പാക്കാനും നടന്നുവരുന്ന നിയമസഭ സമ്മേളനത്തിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് സിറ്റിസൺ ഫോറം ഫോർ മഅ്ദനിയുടെ നേതൃത്വത്തിൽ ഹൈക്കോടതി ജങ്ഷനിൽ നടന്ന രാപ്പകൽ സമരത്തിൽ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിചാരണത്തടവ് അനന്തമായി നീളുന്നത് നിയമ വ്യവസ്ഥിതിയുടെ പോരായ്മയാണ്. രോഗത്തിന് ചികിത്സ എന്നത് വ്യക്തിയുടെ അവകാശമാണ്. അത് കുറ്റവാളികൾക്കുപോലും ലഭ്യമാക്കേണ്ടതാണ്. ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്ന കെട്ടകാലത്ത് അല്പമെങ്കിലും പ്രതീക്ഷയുള്ളത് കോടതികളിലാണ്. എല്ലാവരും പരമോന്നത കോടതിയിൽ കണ്ണുനട്ടിരിക്കുകയാണ് മഅ്ദനിയുടെ കാര്യത്തിലുള്ള തീരുമാനമറിയാൻ.

13 വർഷമായി വിചാരണത്തടവിൽ കഴിയുന്ന ആൾക്ക് സുപ്രീംകോടതി ജാമ്യം നൽകിയിട്ട് പോലും ചികിത്സ ലഭ്യമാക്കാത്തത് കടുത്ത നീതി നിഷേധമാണ്. ഇത് മഅ്ദനിക്ക് വേണ്ടി മാത്രമല്ല. നമ്മുടെ നാടിന്റെ പൊതുപ്രശ്‌നമാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. സെബാസ്റ്റ്യൻ പോൾ അധ്യക്ഷത വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP