Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ജാഥക്കെതിരായ വിമർശനങ്ങൾ ഞങ്ങൾ മൈൻഡ് ചെയ്തിട്ടില്ല, ജനങ്ങളും മൈൻഡ് ചെയ്തിട്ടില്ലെന്ന്' പറഞ്ഞ് ആക്ഷേപങ്ങൾ തള്ളി; മൂന്നു വർഷം കൊണ്ട് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും, വീട്ടമ്മമാർക്കുള്ള പെൻഷൻ പദ്ധതി ഉടനെന്നും വാഗ്ദാനം; സ്ത്രീ-പുരുഷ സമത്വവും ഉറപ്പ്; ജാഥാ സമാപനത്തിൽ കേരള ജനതക്കായി പുത്തൻ ഓഫറുകളുമായി എം വി ഗോവിന്ദൻ

'ജാഥക്കെതിരായ വിമർശനങ്ങൾ ഞങ്ങൾ മൈൻഡ് ചെയ്തിട്ടില്ല, ജനങ്ങളും മൈൻഡ് ചെയ്തിട്ടില്ലെന്ന്' പറഞ്ഞ് ആക്ഷേപങ്ങൾ തള്ളി; മൂന്നു വർഷം കൊണ്ട് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും, വീട്ടമ്മമാർക്കുള്ള പെൻഷൻ പദ്ധതി ഉടനെന്നും വാഗ്ദാനം; സ്ത്രീ-പുരുഷ സമത്വവും ഉറപ്പ്; ജാഥാ സമാപനത്തിൽ കേരള ജനതക്കായി പുത്തൻ ഓഫറുകളുമായി എം വി ഗോവിന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്്ട്രീയം പറയാനില്ലെന്നും വികസന കാര്യങ്ങൾ സംസാരിക്കാമെന്നും പറഞ്ഞ് ജനകീയ പ്രതിരോധ ജാഥയിലെ എം വി ഗോവിന്ദൻ മാസ്റ്ററുടെ സമാപന പ്രസംഗം. ജാഥയുടെ പേര് അന്വർത്ഥമാക്കുന്നത് പോലെ സർക്കാറിനെതിരെ ഉണ്ടായ വിമർശനങ്ങളെ പ്രതിരോധിച്ചായിരുന്നു ജാഥാ ക്യാപ്റ്റന്റെ പ്രസംഗം.മൂന്ന് വർഷം കൊണ്ട് അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

രാഷ്ട്രീയം പറയാനില്ല. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണർ ശ്രമിക്കുന്നത് ആർഎസ്എസ് അജണ്ട വച്ചാണ്. മൂന്നാം തവണയും പിണറായി സർക്കാർ അധികാരത്തിൽ വരാതിരിക്കാനാണ് വികസന പ്രവർത്തനങ്ങളെയെല്ലാം യുഡിഎഫ് തടയുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ സമത്വം കേരളത്തിൽ ഉണ്ടാകും.അതിന്റെ ഭാഗമാണ് വീട്ടമ്മമാർക്കുള്ള പെൻഷൻ.അത് ഉടൻ യാഥാർത്ഥ്യമാക്കും. പെൻഷന്റെ പണമല്ല പ്രശ്‌നം, അംഗീകാരം ആണ്. വൈകാതെ അത് കേരളത്തിൽ നടപ്പാക്കും. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇപ്പോൾ നടപ്പാവാത്തത്.

കേരളം ദത്ത് എടുക്കുന്നത് അംബാനിയെയോ അദാനിയേയൊ അല്ല ദരിദ്ര കുടുംബങ്ങളെയാണ്. കെ റെയിലിനെ സംഘം ചേർന്നു തകർക്കാൻ ശ്രമിച്ചു.ജാഥയ്ക്ക് എതിരായ വിമർശനങ്ങൾ മൈൻഡ് ചെയ്തിട്ടില്ല. ജനങ്ങൾക്ക് ഒപ്പം നിന്ന് മുന്നോട്ടു പോയി. ജനങ്ങളും മൈൻഡ് ചെയ്തിട്ടില്ല, അല്ലെങ്കിൽ അവർ വരുമോ എന്നും എം വി ഗോവിന്ദൻ ചോദിച്ചു.കേരളത്തെ ഉപരോധിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുകയാണ്. കേരളത്തിന് ലഭിക്കാനുള്ള നാൽപതിനായിരം കോടി കേന്ദ്രം ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയെ പ്രതിപക്ഷം വ്യക്തിപരമായി ആക്രമിക്കുന്നു.ഇടത് സർക്കാരിന് എതിരെ ചരിത്രത്തിൽ ഇല്ലാത്ത കടന്നാക്രമണമാണ് കേന്ദ്ര ഏജൻസികളും വർഗീയ ശക്തിതളും നടത്തുന്നത്. വലിയൊരു വിഭാഗം മാധ്യമ ശൃംഖലയും അവർക്കൊപ്പമുണ്ട്. പക്ഷേ ജനങ്ങൾ അത് തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ നിർധനർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാൻ ഇന്ധന സെസ് ഏർപ്പെടുത്തിയപ്പോൾ സമരാഹ്വാനം നടത്തിയവരാണ് കെപിസിസി നേതാക്കൾ.

കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽപ്രദേശിൽ പശുസംരക്ഷണത്തിനായി ഒരു കുപ്പി മദ്യത്തിന് പത്ത് രൂപ സെസ് ഏർപ്പെടുത്തിയതിനെക്കുറിച്ച് കെപിസിസി നേതൃത്വം നിലപാട് വ്യക്തമാക്കണം. ആർഎസ്എസിനെയും ഹിന്ദുത്വവാദികളെയും സംരക്ഷിക്കാനാണ് പശുസംരക്ഷണത്തിന് സെസ് ഏർപ്പെടുത്തിയത്. കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തിന് ഉദാഹരണമാണിത്. മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന പ്രാദേശിക കക്ഷികൾ കോൺഗ്രസുമായി സഹകരിക്കാൻ മടികാണിക്കുന്നത് ഈ മൃദുഹിന്ദുത്വ സമീപനം കാരണമാണ്.

പ്രതിപക്ഷത്തിന് നിയമസഭ നടക്കുന്നതിൽ താൽപര്യമില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. യുഡിഎഫിലെ പടലപ്പിണക്കങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ശ്രമം. പൊട്ടില്ലാത്ത കൈക്കാണ് കെ കെ രമ എംഎൽഎ പ്ലാസ്റ്ററിട്ടതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. ആളുകളെ പ്രകോപിപ്പിക്കാൻ വേണ്ടി കളവ് പറയരുതായിരുന്നു. ജനാധിപത്യ രീതിയിലാണ് സമരങ്ങൾ നടത്തേണ്ടതെന്നാണ് സിപിഐ എം നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP