Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബസിൽ അക്രമം അഴിച്ചുവിട്ടെന്ന പരാതിയിൽ കസ്റ്റഡിയിൽ എടുത്തപ്പോൾ അസഭ്യം വിളി; സ്‌റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ലോക്കപ്പിന് മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ പറിച്ചെടുത്ത് വലിച്ചെറിഞ്ഞു; സിപിഒയുടെ കൈപ്പത്തി കടിച്ചു മുറിച്ചു; പൊലീസ് ജീപ്പിന്റെ ഗ്ലാസും തകർത്തു; യുവാവിന്റെ അഴിഞ്ഞാട്ടം കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ

ബസിൽ അക്രമം അഴിച്ചുവിട്ടെന്ന പരാതിയിൽ കസ്റ്റഡിയിൽ എടുത്തപ്പോൾ അസഭ്യം വിളി; സ്‌റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ലോക്കപ്പിന് മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ പറിച്ചെടുത്ത് വലിച്ചെറിഞ്ഞു; സിപിഒയുടെ കൈപ്പത്തി കടിച്ചു മുറിച്ചു; പൊലീസ് ജീപ്പിന്റെ ഗ്ലാസും തകർത്തു; യുവാവിന്റെ അഴിഞ്ഞാട്ടം കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: ബസിൽ അക്രമം അഴിച്ചുവിട്ടതായുള്ള പാതിയിൽ കസ്റ്റഡിയിൽ എടുത്ത യാത്രക്കാരൻ പൊലീസ് സ്‌റ്റേഷനിൽ അഴിഞ്ഞാടി. കരിങ്കുന്നം പൊലീസ് സ്റ്റേഷനിലാണ് സംഭവം. എരുമേലി സ്വദേശി ഷാജി(47)യാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പൊലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തൊടുപുഴ -പാല റൂട്ടിലോടുന്ന സാവിയ ബസ്സിലെ യാത്രക്കാരനായിരുന്നു ഷാജി. കരിങ്കുന്നത്ത് എത്തിയപ്പോൾ ബസ്സ് ജീവനക്കാർ പരാതിപ്പെട്ടത് അനുസരിച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്.

സ്റ്റേഷനിൽ എത്തിച്ചിട്ടും ഇയാൾ അസഭ്യവർഷവും ബലപ്രയോഗവും തുടർരുകയായിരുന്നു. ലോക്കപ്പിന് മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ വലിച്ചുപറിച്ചെടുത്ത് ദൂരെയെറിഞ്ഞു. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഒപ്പമുണ്ടായരുന്ന സി പിഒ അനീഷിന്റെ കൈപ്പത്തി കടിച്ചുമുറിച്ചു. പൊലീസ് ജീപ്പിന്റെ വിന്റ് ഗ്ലാസും തകർത്തു.ഇയാളുടെ സംരക്ഷണം പൊലീസിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

കൈകൾ ലോക്കപ്പിന്റെ ഗ്രില്ലിനോട് ചേർത്ത് ബന്ധിച്ചാണ് ഷാജിയെ സ്റ്റേഷനിൽ നിർത്തിയിട്ടുള്ളത്.പൊലീസുകാർക്ക് നേരെ അസഭ്യം വിളിക്കുന്നതിനൊപ്പം' നിനക്കൊക്കെ പണി തരും 'എന്ന് അലറി വിളിച്ച് തല പിന്നിലെ ഇരുമ്പുഗ്രില്ലിൽ ഇടിക്കുന്നുമുണ്ട്.

ഇത് ഇയാളുടെ ജീവനുതന്നെ ഭീഷിണിയാവുമെന്നുകണ്ട് പൊലീസുകാർ എവിടെ നിന്നോ ഒരു ബെഡ് സംഘടിപ്പിച്ച് ഇയാൾ നിൽക്കുന്ന ഭാഗത്ത് ഗ്രില്ലിനോട് ചേർത്ത് കെട്ടിയിരുന്നു.ഇത് നിമിഷങ്ങൾക്കുള്ളി ഇയാൾ ചവിട്ടിമെതിച്ച് നശിപ്പച്ചു.

ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾക്കൾ വിധേയനാക്കിയിരുന്നു. മദ്യപിച്ചിട്ടില്ല എന്നാണ് പരിശോധന റിപ്പോർട്ടിലെ സൂചന. ഇയാൾ മുമ്പും ഇത്തരത്തിൽ അക്രമാസക്തനായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായി. ഏരുമേലി സ്വദേശിയാണെന്ന് പറയുന്നുണ്ടെങ്കിലും ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇനിയും പൊലീസിന് ലഭിച്ചിട്ടില്ല.വീട്ടുകാരുമായി ബന്ധപ്പെടുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP