Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൂന്നുദിവസം കെ.എസ്.എഫ്.ഇ.യുടെ സർവർ തകരാറിൽ; ദുരതത്തിലായി ഉപഭോക്താക്കൾ; ഓൺലൈൻ ഇടപാടുകൾ ഇപ്പോഴും നടക്കുന്നില്ല

മൂന്നുദിവസം കെ.എസ്.എഫ്.ഇ.യുടെ സർവർ തകരാറിൽ; ദുരതത്തിലായി ഉപഭോക്താക്കൾ; ഓൺലൈൻ ഇടപാടുകൾ ഇപ്പോഴും നടക്കുന്നില്ല

ജംഷാദ് മലപ്പുറം

കോഴിക്കോട്: കഴിഞ്ഞ മൂന്നുദിവസം കെ.എസ്.എഫ്.ഇ.യുടെ സർവർ തരാറിലായി. ദുരതത്തിലായി ഉപഭോക്താക്കൾ. ഓൺലൈൻ ഇടപാടുകൾ ഇപ്പോഴും നടക്കുന്നില്ല. പരാതിയുമായി ഉദ്യോഗസ്ഥരെ ബന്ധപ്പെടുമ്പോൾ ആദ്യമൊന്നും കൃത്യമായ മറുപടി നൽകാതിരുന്ന ഉദ്യോഗസ്ഥരിപ്പോൾ. സോഫ്റ്റുവെയർ പ്രശ്നം പരിഹരിച്ചെന്നാണു പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സർവ്വർ തകരാറിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ തിരക്ക് കൂടുമ്പോൾ സൈറ്റ് വീണ്ടും പ്രശ്നമാകുന്നതാണെന്നുമാണു കെ.എസ്.എഫ്. ഇ. നൽകുന്ന വിശദീകരണം.

കഴിഞ്ഞ മൂന്നു ദിവസമായിട്ടും സെർവർ തകരാറിലായിട്ടും നിരവധി കോണുകളിൽനിന്നും പരാതികളുയർന്നിട്ടും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം വിഷയം കണ്ടതായി ഭാവിച്ചില്ലെന്നും കെ.എസ്.എഫ്.ഇ മുഖ്യധാരാ മാധ്യമങ്ങൾക്കു വാരിക്കോരി പരസ്യം നൽകുന്നതിനാൽ തന്നെ വലിയൊരു വഭാഗം മലയാളികൾ ആശ്രയിക്കുന്ന കെ.എസ്.എഫ്.ഇയിലെ ഇത്തരം വിഷയങ്ങൾ പൊതുജനം അറിയാതിരിക്കാനായി പൂഴ്‌ത്തിവെക്കുകയാണെന്നും കോഴിക്കോട് സ്വദേശിയും കെ.എസ്.എഫ്.ഇ ചിട്ട ഉപഭോക്താവുമായ യുവാവ് മറുനാടനോട് പറഞ്ഞു.

പ്രശ്നം ഇപ്പോഴും പൂർണമായും പരിഹരിക്കാൻ കെ.എസ്.എഫ്.ഇക്കു കഴിഞ്ഞിട്ടില്ല. പ്രധാന ഇടപാടുകളായ ചിട്ടി, ഓൺലൈൻ ഇടപാടുകൾക്കാണ് കഴിഞ്ഞ ദിവസം തടസം നേരിട്ടത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പണം സ്വീകരിക്കാനുള്ള തടക്കമുള്ള തകരാറുകൾ പരിഹരിച്ചതോടെയാണ് പണമടയ്ക്കാൻ കഴിഞ്ഞത് രണ്ടു ദിവസം ഇടപാടുകൾ പൂർണമായും മുടങ്ങിയതിനാൽ പല ശാഖകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.പല ശാഖകളിലും ചിട്ടിഇടപാടുകളും മുടങ്ങി.

ശാഖകൾക്കു മുന്നിൽ ഇതുപോലെയുള്ള ബോർഡുകൾ പ്രദർശിപ്പിച്ചിരുന്നു. ഓൺലൈൻ ഇടപാടുകൾക്കായി സെറ്റിലേക്ക് പ്രവേശിക്കാൻ പോലും രാത്രിവരെ കഴിഞ്ഞിരുന്നില്ല. ആകെ ഇടപാടുകാരിൽ പത്തു ശതമാനത്തിൽ താഴെയാണ് ഓൺലൈൻ വഴി പണമടയ്ക്കുന്നതെന്നാണ് കെ.എസ്.എഫ്.ഇ വിശദീകരണം. ഇതും ഉടൻ പരിഹരിക്കുമെന്നും അവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP