Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിൽ പുകവലിച്ച യാത്രക്കാരൻ അറസ്റ്റിൽ

ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിൽ പുകവലിച്ച യാത്രക്കാരൻ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ഇൻഡിഗോ വിമാനത്തിലെ ടോയ്ലറ്റിൽ വച്ച് പുകവലിച്ച സംഭവത്തിൽ യാത്രക്കാരനായ യുവാവ് അറസ്റ്റിൽ. ബംഗളൂരു കെംപഗൗഡ വിമാത്താവളത്തിൽ വച്ചാണ് ഇയാളെ എയർപോർട്ട് അധികൃതർ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം അരംഭിച്ചതായി എയർപോർട്ട് പൊലീസ് പറഞ്ഞു.

അസമിൽ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ 6E 716 ഇൻഡിഗോ വിമാനത്തിൽ വച്ച് പുകവലിച്ചതിന് ഷെഹാരി ചൗധരി എന്നയാളാണ് പിടിയിലായതെന്ന് എയർപോർട്ട് പൊലീസ് അറിയിച്ചു. വിമാനം പറക്കുന്നതിനിടെയായിരുന്നു ഇയാൾ പുകവലിച്ചത്. ടോയ്ലറ്റിൽ നിന്നും ദുർഗന്ധം വമിച്ചതോടെ വിമാന ജീനക്കാർ അധികൃതരെ അറിയിക്കുകയായിരുന്നു. വിമാനം ഇറങ്ങിയ ഉടനെ ഇയാളെ കസ്റ്റഡിയിൽ എടുത്തു. മാർച്ച് ആദ്യവാരം കൊൽക്കത്തയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലെ ടോയ്ലറ്റിൽ പുകവലിച്ചതിന് 24കാരി അറസ്റ്റിലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP