Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എം കെ മുനീറിന് കപ്പിനും ചുണ്ടിനും ഇടയിൽ വീണ്ടും നഷ്ടം! മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി എം എ സലാം തുടരും; ഇ ടിയും വഹാബും അടക്കമുള്ളവർ എതിർത്തിട്ടും സലാമിന് അവസരം; സാദിഖലി ശിഹാബ് തങ്ങളെ ഒപ്പം നിർത്തി ലീഗിനുള്ളിൽ വീണ്ടും കരുത്തുകാട്ടി കുഞ്ഞാലിക്കുട്ടി

എം കെ മുനീറിന് കപ്പിനും ചുണ്ടിനും ഇടയിൽ വീണ്ടും നഷ്ടം! മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി എം എ സലാം തുടരും; ഇ ടിയും വഹാബും അടക്കമുള്ളവർ എതിർത്തിട്ടും സലാമിന് അവസരം; സാദിഖലി ശിഹാബ് തങ്ങളെ ഒപ്പം നിർത്തി ലീഗിനുള്ളിൽ വീണ്ടും കരുത്തുകാട്ടി കുഞ്ഞാലിക്കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: എതിർപ്പുകൾ ഏറെ ഉയർന്നിട്ടും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.എം.എ. സലാം തന്നെ തുടരും. ഇന്നുചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. നേരത്തേ ഡോ. എം.കെ. മുനീർ ജനറൽ സെക്രട്ടറിയാകും എന്നുള്ള സൂചനകളുണ്ടായിരുന്നു. തീരുമാനം സംസ്ഥാന കൗൺസിൽ യോഗത്തിൽ പ്രഖ്യാപിച്ചു. എം കെ മുനീറിന് വേണ്ടി ഇക്കുറി ശക്തമായ കരുനീക്കങ്ങൾ ഉണ്ടായെങ്കിലും അതൊന്നും അന്തിമമായി വിജയം കണ്ടില്ല.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റ് സ്ഥാനത്ത് തുടരും. വൈസ് പ്രസിഡന്റുമാരായി വി.കെ ഇബ്രാഹിംകുഞ്ഞ്, എം.സി മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, സി.എ.എം.എകരീം, സി.എച്ച്റഷീദ്, ടി.എം. സലീം, സി.പി ബാവഹാജി, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുള്ള, സി.പിസൈതലവി എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഉന്നതാധികാര സമിതി യോഗം തുടങ്ങിയ ഉടനെത്തന്നെ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പി.എം.എ. സലാമിന്റെ പേര് പറഞ്ഞിരുന്നു. എന്നാൽ ഇ.ടി. മുഹമ്മദ് ബഷീർ എംപി., പി.വി. അബ്ദുൽ വഹാബ് എന്നിവർ ഈ പ്രഖ്യാപനത്തെ അംഗീകരിക്കാനാവില്ലെന്ന് നിലപാടെടുത്തു. എന്നാൽ തങ്ങളുടെ നിലപാടിനെ ആരും എതിർക്കില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ കണക്കുകൂട്ടൽ തന്നെയാണ് വിജയം കണ്ടത്. തങ്ങൾ പിന്തുണച്ചതോടെ സലാമിന് കാര്യങ്ങൾ എളുപ്പമായി.

മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു പി.എം.എ. സലാമിന്. പ്രസിഡന്റ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരുടെ നിലപാടിനൊപ്പം നിന്നു. പി.എം.എ. സലാം തന്നെ സെക്രട്ടറിയാവട്ടെ എന്ന് കുഞ്ഞാലിക്കുട്ടി നേരത്തേതന്നെ അഭിപ്രായപ്പെട്ടിരുന്നു. നിലവിൽ മുസ്ലിംലീഗിന്റെ ആക്ടിങ് ജനറൽ സെക്രട്ടറിയാണ് പി.എം.എ. സലാം. നേരത്തേ ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്ന കെ.പി.എ. മജീദ് നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കി നിശ്ചയിച്ചിരുന്നത്. കെ.എം. ഷാജി ഉൾപ്പെടെയുള്ള നേതാക്കളായിരുന്നു എം.കെ. മുനീറിനെ ജനറൽ സെക്രട്ടറിയാക്കണമെന്ന് അഭിപ്രായപ്പെട്ട് രംഗത്തുവന്നിരുന്നത്.

എം കെ മുനീർ ജനറൽ സെക്രട്ടറിയാകട്ടെ എന്ന അഭിപ്രായം ചില മുതിർന്ന നേതാക്കൾ മുന്നോട്ട് വെച്ചതോടെ പാർട്ടിയുടെ മുഴുവൻ ജില്ലാ കമ്മറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു. ഒരോ ജില്ലാ കമ്മിറ്റി അധ്യക്ഷന്മാരെയും പ്രത്യേകം വിളിപ്പിച്ച് അഭിപ്രായം ആരായുകയുമുണ്ടായി.

ഇതിനിടെ പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന ജന. സെക്രട്ടറി സ്ഥാനം ഏറ്റെടുണമെന്ന ആവശ്യം ഉയർന്നെങ്കിലും അത് നടക്കില്ലെന്ന് വ്യക്തമായിരുന്നു. പിന്നീട് പേരുകൾ നിലവിൽ ജന. സെക്രട്ടറി ചുമതല വഹിക്കുന്ന അഡ്വ. പി.എം.എ. സലാമിലേക്കും ഡോ. എം.കെ. മുനീറിലേക്കുമായി. വിഷയത്തിൽ നേതാക്കൾക്കിടയിൽ രണ്ടഭിപ്രായം ഉയർന്നതിന്റെ അടിസ്ഥാനത്തിൽകൂടിയാണ് വെള്ളിയാഴ്ച ജില്ല ഭാരവാഹികളെ സാദിഖലി തങ്ങൾ പാണക്കാട്ടേക്ക് വിളിപ്പിച്ച് അഭിപ്രായം ആരാഞ്ഞത്.

ജന. സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങൾക്ക് പുറമെ, എട്ട് വൈസ് പ്രസിഡന്റുമാരും എട്ട് സെക്രട്ടറിമാരും അടങ്ങുന്ന 19 അംഗ കമ്മിറ്റിയാണ് രൂപവത്കരിക്കുക. 21 അംഗ സെക്രട്ടേറിയറ്റും 75 അംഗ പ്രവർത്തക സമിതിയുമുണ്ടാകും. അതിനിടെ മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഹംസ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കൽ. പാർട്ടി അച്ചടക്ക സമിതിയുടെ ശുപാർശയിൽ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് നടപടി സ്വീകരിച്ചത്. പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കാൻ ഇന്ന് ലീഗ് സംസ്ഥാന കൗൺസിൽ ചേരാനാരിക്കെയാണ് നടപടി.

സംസ്ഥാന കൗൺസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഹംസ കോടതിയെ സമീപിച്ചതാണ് പുറത്താക്കൽ നടപടിയിലേക്ക് നയിച്ചതെന്നാണ് സൂചന. കഴിഞ്ഞ നാലിന് ചേരാനിരുന്ന കൗൺസിൽ യോഗം കെ.എസ്. ഹംസ കോഴിക്കോട് മുൻസിഫ് കോടതിയിൽ കേസ് നൽകിയതിനെത്തുടർന്ന് 18-ലേക്ക് മാറ്റിവെക്കുകയായിരുന്നു. ജില്ലാ കൗൺസിലുകൾ ചേരാതെ സംസ്ഥാന കൗൺസിൽ ചേരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. നേരത്തെ സംസ്ഥാന സെക്രട്ടറി ആയിരിക്കെ പ്രവർത്തക സമിതിയിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെ അദ്ദേഹത്ത പാർട്ടി ചുമതലകളിൽ നിന്ന് നീക്കിയിരുന്നു.ട

പുതിയ ഭാരവാഹികൾ

പ്രസിഡണ്ട് : സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
വൈസ് പ്രസിഡണ്ടുമാർ : വി.കെ ഇബ്രാഹിംകുഞ്ഞ്
: എം.സി മായിൻ ഹാജി
: അബ്ദുറഹിമാൻ കല്ലായി
: സി.എ.എം.എകരീം
: സി.എച്ച്റഷീദ്
: ടി.എം. സലീം
: സി.പി ബാവഹാജി
: ഉമ്മർ പാണ്ടികശാല
: പൊട്ടൻകണ്ടി അബ്ദുള്ള
: സി.പിസൈതലവി
ജനറൽസെക്രട്ടറി : അഡ്വ.പി.എം.എസലാം
സെക്രട്ടറിമാർ : പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
: അബ്ദുറഹിമാൻ രണ്ടത്താണി
: അഡ്വ.എൻ ഷംസുദ്ധീൻ
: കെ.എംഷാജി
: സി.പിചെറിയ മുഹമ്മദ്
: സി.മമ്മുട്ടി
: പി.എംസാദിഖലി
: പാറക്കൽ അബ്ദുള്ള
: യു.സി രാമൻ
: അഡ്വ.മുഹമ്മദ് ഷാ
: ഷാഫിചാലിയം
ട്രഷറർ : സി.ടി അഹമ്മദലി
സെക്രട്ടറിയേറ്റ്
1. സയ്യിദ്സാദിഖലി ശിഹാബ് തങ്ങൾ
2. പി.കെകുഞ്ഞാലിക്കുട്ടി
3. ഇ.ടി മുഹമ്മദ് ബഷീർ
4. പി.വി അബ്ദുൽവഹാബ്
5. അബ്ദുസമദ്സമദാനി
6. കെ.പി.എമജീദ്
7. വി.കെ ഇബ്രാഹിംകുഞ്ഞ്
8. എം.കെമുനീർ
9. മുനവ്വറലി ശിഹാബ് തങ്ങൾ
10. പി.കെ.കെ ബാവ
11. കുട്ടി അഹമ്മദ്കുട്ടി
12. പി.കെഅബ്ദുറബ്ബ്
13. ടി.എ അഹമ്മദ് കബീർ
14. കെ.ഇ അബ്ദുറഹിമാൻ
15. എൻ.എ നെല്ലിക്കുന്ന്
16. പി.കെ ബഷീർ
17. മഞ്ഞലാംകുഴിഅലി
18. പി. ഉബൈദുള്ള
19. അഡ്വ.എം.ഉമ്മർ
20. സി.ശ്യാംസുന്ദർ
21. പി.എം.എസലാം
22. ആബിദ് ഹുസൈൻ തങ്ങൾ
23. എം.സി മായിൻ ഹാജി
24. അബ്ദുറഹിമാൻ കല്ലായി
25. അബ്ദുറഹിമാൻ രണ്ടത്താണി
26. എൻ.ഷംസുദ്ധീൻ
27. കെ.എം.ഷാജി
28. സി.എച്ച്റഷീദ്
29. ടി.എംസലീം
30. സി.പി ചെറിയ മുഹമ്മദ്
31. എം.സി വടകര
സ്ഥിരം ക്ഷണിതാക്കൾ
1. അഹമ്മദ്കുട്ടി ഉണ്ണിക്കുളം
2. അഡ്വ.റഹ്മത്തുള്ള
3. സുഹറ മമ്പാട്
4. അഡ്വ.കുൽസു
5. അഡ്വ നൂർബീന റഷീദ്
6. പികെ ഫിറോസ്
7. പികെ നവാസ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP