Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റേഷൻ വാങ്ങിയില്ലെങ്കിൽ വെള്ള കാർഡുകൾ റദ്ദാക്കും'; പ്രചരിക്കുന്ന വാർത്തയിൽ വിശദീകരണവുമായി മന്ത്രി

റേഷൻ വാങ്ങിയില്ലെങ്കിൽ വെള്ള കാർഡുകൾ റദ്ദാക്കും'; പ്രചരിക്കുന്ന വാർത്തയിൽ വിശദീകരണവുമായി മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണവുമായി ബന്ധപ്പെട്ടു സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ തള്ളിക്കളയണമെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

വെള്ള കാർഡ് ഉപയോഗിച്ചു റേഷൻ സാധനങ്ങൾ വാങ്ങാത്തവരുണ്ടെങ്കിൽ ഈ മാസം 30നു മുൻപായി എന്തെങ്കിലും വാങ്ങി കാർഡ് ലൈവാക്കിയില്ലെങ്കിൽ അവ റദ്ദാക്കുമെന്നും ഏപ്രിൽ ഒന്നു മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്നുമാണു പ്രചാരണം.

ഇപ്രകാരം ഒരു നടപടിയും ആലോചനയിൽ ഇല്ലെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇത്തരം വ്യാജ വാർത്ത നിർമ്മിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP